ചാ​രി​റ്റി പെ​ട്ടി​ക​ളി​ൽ​നി​ന്ന്​ വ​സ്​​ത്രം മോ​ഷ്​​ടി​ച്ചു വി​ൽ​ക്കു​ന്ന സം​ഘം പി​ടി​യി​ൽ

  • പി​ടി​കൂ​ടി​യ​ത്​ അ​ര​ല​ക്ഷ​ത്തോ​ളം വ​സ്​​ത്ര​ങ്ങ​ൾ

09:29 AM
13/06/2019
ചാ​രി​റ്റി പെ​ട്ടി​ക​ളി​ൽ​നി​ന്ന്​ മോ​ഷ്​​ടി​ച്ച വ​സ്​​ത്ര​ങ്ങ​ൾ
ബു​റൈ​ദ: പാ​വ​പ്പെ​ട്ട​വ​ർ​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ൽ സ്​​ഥാ​പി​ച്ച ചാ​രി​റ്റി പെ​ട്ടി​ക​ളി​ൽ​നി​ന്ന്​ വ​സ്​​ത്രം മോ​ഷ്​​ടി​ച്ച്​ വി​ൽ​ക്കു​ന്ന സം​ഘം പി​ടി​യി​ൽ.
മോ​ഷ്​​ടി​ച്ച വ​സ്​​ത്ര​ങ്ങ​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച കേ​​ന്ദ്രം വാ​ണി​ജ്യ മ​ന്ത്രാ​ല​യം​ ക​ണ്ടെ​ത്തി. പു​രാ​ത​ന വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​​ 12 ഒാ​ളം തൊ​ഴി​ലാ​ളി​ക​ളു​ള്ള സം​ഘ​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം. ഇ​വ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.  ചാ​രി​റ്റി ​പെ​ട്ടി​ക​ളി​ൽ​നി​ന്ന്​ വ​സ്​​ത്രം മോ​ഷ്​​ടി​ച്ച്​ പ​ട്ട​ണ​ത്തി​ന്​ പു​റ​ത്തു കൊ​ണ്ടു​പോ​യി വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണെ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. വീ​ടി​നു​ള്ളി​ൽ നി​ന്ന് അ​ര​ല​ക്ഷ​ത്തോ​ളം വ​സ്​​ത്ര​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ വ്യ​ക്​​ത​മാ​ക്കി.
 
Loading...
COMMENTS