പി.ജെ.എസ് ജീവകാരുണ്യ പുരസ്കാരം 2024 മസൂദ് ബാലരാമപുരത്തിന് സമ്മാനിച്ചു
text_fieldsമസൂദ് ബാലരാമപുരം
ജിദ്ദ: ജീവകാരുണ്യ പ്രവർത്തകനായിരുന്ന ഷാജി ഗോവിന്ദിന്റെ സ്മരണക്കായി പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ഏർപ്പെടുത്തിയിട്ടുള്ള ഏറ്റവും ശ്രദ്ധേയനായ ജീവകാരുണ്യ പ്രവർത്തകനുള്ള ഈ വർഷത്തെ പുരസ്കാരം മസൂദ് ബാലരാമപുരത്തിന് പി ജെ. എസ് പതിനഞ്ചാം വാർഷികാഘോഷമായ അമൃതോത്സവം 2024 ൽ വെച്ച് സമ്മാനിച്ചു. ജിദ്ദയിൽ രാവെന്നോ പകലെന്നേ വ്യത്യാസമില്ലാതെ സന്നിഗ്ദ ഘട്ടങ്ങളിൽ പ്രവാസികൾക്ക് താങ്ങും തണലുമായി വർത്തിക്കുന്ന മസൂദ് ബാലരാമപുരം ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ, ജിദ്ദ കേരള പൗരാവലി, വേൾഡ് മലയാളി കൗൺസിൽ എന്നിങ്ങനെ വിവിധ സംഘടനകളുടെ നേതൃപരമായ ചുമതല നിർവ്വഹിക്കുന്ന വ്യക്തി കൂടിയാണ്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം സ്വദേശിയായ മസൂദ്. ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ കൂടിയ ജനനിബിഡമായ പരിപാടിയിൽ വെച്ച് പുരസ്കാരം സമ്മാനിച്ചു.

