ചാണ്ടി ഉമ്മൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
text_fieldsചാണ്ടി ഉമ്മൻ എം.എൽ.എ റിയാദ് ഇന്ത്യൻ എംബസിയിൽ അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: പുതുപ്പള്ളി എം.എൽ.എയും കോൺഗ്രസ് യുവനേതാവുമായ ചാണ്ടി ഉമ്മൻ സൗദിയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വധശിക്ഷക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനുമായി ചർച്ച ചെയ്തു.സൗദിക്ക് പുറമെ യമന്റെയും ചുമതലയുള്ള ഇന്ത്യൻ സ്ഥാനപതിയാണ് ഡോ. സുഹൈൽ അജാസ് ഖാൻ. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജുമായും കൂടിക്കാഴ്ച നടത്തി.സൗദിയിലെ ഇന്ത്യക്കാരുടെ കാര്യത്തിൽ എംബസി നൽകുന്ന സേവനങ്ങളെക്കുറിച്ചും കാലാവധി തീർന്ന ഇഖാമ പുതുക്കലും ഹുറൂബ് നിയമകുരുക്കുകളും ഫൈനൽ എക്സിറ്റ് സംബന്ധിച്ചുമുള്ള വിവിധ വിഷയങ്ങളടക്കം ചർച്ചയിൽ ഉൾപ്പെട്ടു. എംബസിയുടെ നേതൃത്വത്തിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിന് നൽകുന്ന സേവനങ്ങൾക്ക് ചാണ്ടി ഉമ്മൻ എം.എൽ.എ നന്ദി പറഞ്ഞു. കൂടിക്കാഴ്ചയിൽ കോൺസുലർ കൗൺസിലർ വൈ. സാബിർ, ഒ.ഐ.സി.സി നേതാക്കളായ ശിഹാബ് കൊട്ടുകാട്, സലീം കളക്കര, റഷീദ് കൊളത്തറ, ബാലു കുട്ടൻ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

