ചന്ദ്രയാൻ-3: ‘ഇവ’ വിജയാഘോഷം നടത്തി
text_fieldsഈസ്റ്റ് വെനീസ് അസോസിയേഷൻ പ്രവർത്തകർ ചാന്ദ്രദൗത്യത്തിന്റെ വിജയാഘോഷം നടത്തുന്നു
റിയാദ്: ചന്ദ്രയാന്-3 ദൗത്യത്തിന്റെ വിജയാഘോഷ നിമിഷങ്ങളിൽ റിയാദിലെ ആലപ്പുഴ കൂട്ടായ്മ ‘ഇവ’യും. എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിനുശേഷം കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. പ്രസിഡൻറ് ശരത് സ്വാമിനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് മൂസ ആമുഖപ്രസംഗം നടത്തി. ഭാരവാഹികളായ ജലീൽ ആലപ്പുഴ, ടി.എൻ.ആർ. നായർ, നിസാർ അഹമ്മദ്, നിസാർ കോലത്ത് എന്നിവർ ചേർന്നാണ് കേക്ക് മുറിച്ചത്.
ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിക്കുകയും ചന്ദ്രനിൽ വിജയക്കൊടി നാട്ടുകയും ചെയ്ത ഐതിഹാസിക നേട്ടത്തിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ യോഗം അഭിനന്ദിച്ചു. സുരേഷ് കുമാർ ആലപ്പുഴ, ബദറുദ്ദീൻ കാസിം, നിസാർ മുസ്തഫ, ഹാഷിം ചീയാംവെളി, സിജു പീറ്റർ, ധന്യ ശരത്, ആന്റണി വിക്ടർ, ആസിഫ് ഇഖ്ബാൽ, സുദർശന കുമാർ, സാനു മാവേലിക്കര, സെബാസ്റ്റ്യൻ ചാർളി, താഹിർ കാക്കാഴം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

