Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന്​ സാധ്യത

text_fields
bookmark_border
dust storm
cancel

യാംബു: കാലാവസ്ഥ വ്യതിയാനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യത ഉള്ളതായി നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം) മുന്നറിയിപ്പ് നൽകി. ഹാഇൽ, മദീന, മക്ക, അൽ ജൗഫ്, വടക്കുകിഴക്ക് അതിർത്തി മേഖലകൾ, അൽഖസീം, റിയാദ്, നജ്‌റാൻ എന്നിവിടങ്ങളിലായിരിക്കും നല്ല പൊടിക്കാറ്റ് അനുഭവപ്പെടുകയെന്നാണ് സൂചന.

അസീർ, അൽബഹ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ മുതൽ വേഗതയിൽ പൊടിക്കാറ്റ് അടിച്ചുവീശുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. തബൂക്ക്, അൽവജഹ്, ഹഖ്‌ൽ, ദുബ, അൽ ജൗഫ്, ഉംലജ്, അൽ ഖുറയാത്ത്, സകാക, തുറൈഫ്, അറാറ, മദീന തുടങ്ങിയ പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ നേരിയ തോതിൽ മഴപെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അൽഉല, അൽ അയ്​സ്, വാദി ഫറ, അൽ മഹ്ദ്, ബദ്ർ, യാംബു, മക്ക, ത്വാഇഫ്, ജിദ്ദ, ഖുലൈസ്, അൽകമൽ തുടങ്ങിയ പ്രദേശങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ മഴ പെയ്യാനും സാധ്യതയുണ്ട്​. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും താപനില വ്യത്യാസപ്പെടും. പകൽ സമയത്ത് ഉഷ്ണവും രാത്രി തണുപ്പും അനുഭവപ്പെടുന്ന അവസ്ഥയായിരിക്കും പലയിടത്തും അനുഭവപ്പെടുകയെന്നും വ്യക്തമാക്കി.

അതേസമയം തബൂക്ക് മേഖല, രാജ്യത്തിന്‍റെ വടക്കൻ അതിർത്തികൾ, അൽജൗഫ്, ഹാഹിൽ തുടങ്ങിയ പ്രദേശങ്ങളിൽ മൂന്ന്​ മുതൽ ഏഴ്​ ഡിഗ്രി സെൽഷ്യസ് വരെ ഏറ്റവും കുറഞ്ഞ താപനിലയായി അനുഭവപ്പെടുന്ന അവസ്ഥ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chance of strong dust storms in various parts of Saudi Arabia
Next Story