ഇടിമിന്നലോടു കൂടി മഴക്ക് സാധ്യത
text_fieldsയാംബു: സൗദിയുടെ ചില മേഖലകളിൽ വരും ദിവസങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയും ഇടിമിന്നലും ചിലയിടങ്ങളിൽ കാറ്റും പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അസീർ, ജിസാൻ, അൽ ബാഹ, മക്കയിലെ ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴക്കും ഇടിമിന്നലിനും സാധ്യത.
കിഴക്കൻ പ്രവിശ്യയിലും മക്കയിലെ ചില പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശിയേക്കാം. കാർമേഘങ്ങൾ മൂടിയ അന്തരീക്ഷവുമായിരിക്കും. കിഴക്കൻ മേഖലയുടെ തീരപ്രദേശങ്ങളിൽ രാത്രിയിലും അതിരാവിലെയും നേരിയ മൂടൽമഞ്ഞ് രൂപപ്പെട്ടേക്കും.
ചെങ്കടലിലെ ഉപരിതല കാറ്റിന്റെ വേഗത വടക്കുനിന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് 15 മുതൽ 35 വരെ കിലോമീറ്റർ വേഗതയിലും വടക്ക്, മധ്യ ഭാഗങ്ങളിലും തെക്കുപടിഞ്ഞാറ് നിന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്ക് 10 മുതൽ 30 വരെ കിലോമീറ്റർ വേഗതയിലും ആയിരിക്കുമെന്നും കേന്ദ്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ചെങ്കടലിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിലും കാറ്റ് അടിക്കാൻ സാധ്യതയുണ്ട്. ചെങ്കടലിലെ തിരമാലയുടെ ഉയരം അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെയായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

