Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്ക് സാധ്യത; ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് ഇന്ന് അവധി

text_fields
bookmark_border
മഴക്ക് സാധ്യത; ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന് ഇന്ന് അവധി
cancel

ജിദ്ദ: ജിദ്ദയിലും സമീപ പ്രദേശത്തും മഴക്ക് സാധ്യത ഉണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദേശമനുസരിച്ച് ഇന്ന് (ബുധൻ) ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രവർത്തിക്കുന്നതല്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.എന്നാൽ കെ.ജി മുതൽ രണ്ടു വരെ ക്ലാസുകൾക്കുള്ള ഓൺലൈൻ പഠനം സാധാരണ പോലെ അതാത് സമയത്ത് നടക്കും.

മഴ കാരണം മറ്റു തടസങ്ങളോ ഗതാഗത പ്രശ്നങ്ങളോ ഒന്നുമില്ലെങ്കിൽ സ്‌കൂളിലെ ഫീ കൗണ്ടർ സാധാരണ പോലെ നിശ്ചയിക്കപ്പെട്ട സമയത്ത് പ്രവർത്തിക്കുമെന്നും പ്രിൻസിപ്പൽ ഡോ. മുസഫർ ഹസൻ പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story