Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിഴക്കൻ...

സൗദി കിഴക്കൻ പ്രവിശ്യയിൽ മൂടൽമഞ്ഞിനും മദീനയിൽ മഴക്കും സാധ്യത

text_fields
bookmark_border
rain
cancel
Listen to this Article

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥ മാറ്റത്തിന്​ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മദീന മേഖലയുടെ ചില ഭാഗങ്ങളിൽ നേരിയ മഴക്ക്​ സാധ്യതയുണ്ടെന്നാണ് പ്രവചനം. നേരിയ മഴ പെയ്തേക്കാം. മദീനക്ക്​ പുറമെ മക്ക, അൽബാഹ, അസീർ എന്നീ മേഖലകളുടെ കിഴക്കൻ ഭാഗങ്ങളിൽ പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്.

കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ രാത്രികാലങ്ങളിലും പുലർച്ചെയും ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചെങ്കടലിൽ കാറ്റി​െൻറ വേഗത മണിക്കൂറിൽ 20 മുതൽ 40 കിലോമീറ്റർ വരെയായിരിക്കും. വടക്ക്, മധ്യ ഭാഗങ്ങളിൽ വടക്ക്-കിഴക്ക് ദിശയിൽനിന്നും വടക്ക്-പടിഞ്ഞാറ് ദിശയിൽനിന്നുമായിരിക്കും കാറ്റ് വീശുക.

എന്നാൽ തെക്കൻ ഭാഗത്ത് കാറ്റ് തെക്ക്-കിഴക്ക് ദിശയിലായിരിക്കും. കാലാവസ്ഥ മാറ്റം കണക്കിലെടുത്ത് യാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainSaudi NewsMadinahgulf news
News Summary - Chance of fog in Saudi Eastern Province and rain in Madinah
Next Story