ഫാൻസ് ഷോ നടത്തി ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് റിയാദ് ടീം
text_fieldsറിയാദിലെ ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് ടീം ഫാൻസ് ഷോ പരിപാടിയിൽ കേക്ക് മുറിച്ചപ്പോൾ
റിയാദ്: കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് ഓഫിസർ വേഷത്തിലെത്തിയ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയുടെ ഫാൻസ് ഷോ റിയാദിൽ സംഘടിപ്പിച്ച് ചാക്കോച്ചൻ ലവേഴ്സ് ആൻഡ് ഫ്രണ്ട്സ് (സി.എൽ.എഫ്) റിയാദ് ടീം. ഒരേസമയത്ത് രണ്ടു സ്ക്രീനുകളിലാണ് ഫാൻസ് ഷോകൾ സംഘടിപ്പിച്ചത്.
ഒരു മാലമോഷണ കേസിൽനിന്ന് ആരംഭിക്കുന്ന കഥ പുതുതലമുറ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി വൈരാഗ്യ ബുദ്ധിയോടുകൂടി രക്തബന്ധങ്ങൾക്ക് വില കൽപിക്കാതെ മനുഷ്യനെ തിരിച്ചറിയാനുള്ള ബോധമില്ലാതെ സ്വന്തം ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്ന പുതുതലമുറക്ക് നേർവഴി തെരഞ്ഞെടുക്കാൻവേണ്ടിയുള്ള ഒരു സന്ദേശമായി മാറിയിരിക്കുകയാണ് ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന സിനിമയെന്ന് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ പറഞ്ഞു.
റിയാദ് എക്സിറ്റ് 14 റബുഅ അൽഒതൈം മാളിലെ എംപയർ സിനിമാസിൽ നടത്തിയ ഫാൻസ് ഷോയിൽ റിയാദിലെ സാമൂഹിക സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖർ പങ്കെടുത്തു.
അൽ റയ്യാൻ പോളിക്ലിനിക്ക്, പി.എഫ്.സി ഫ്രൈഡ് ചിക്കൻ തുടങ്ങിയ സ്ഥാപനങ്ങളും പരിപാടിയിൽ സഹകരിച്ചു. ഫാൻസ് ഷോയുടെ ഭാഗമായി സംഘടിപ്പിച്ച കേക്ക് മുറിക്കൽ ചടങ്ങിൽ അൽ റയാൻ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ മുഷ്താക് മുഹമ്മദലി, പി.എഫ്.സി പ്രതിനിധി ഇജാസ് സുഹൈൽ, ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്, ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ, സി.എൽ.എഫ് റിയാദ് പ്രസിഡന്റ് അലക്സ് കൊട്ടാരക്കര, സെക്രട്ടറി സജീർ ചിതറ, കോഓഡിനേറ്റർ സിയാദ് വർക്കല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

