ചക്കുവള്ളി പ്രവാസി കൂട്ടായ്മ സംഗമം
text_fieldsചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രവർത്തകർ
ജുബൈൽ: കൊല്ലം ജില്ലയിലെ ചക്കുവള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ സൗദി കിഴക്കൻ പ്രവിശ്യ സംഗമം ജുബൈലിൽ നടന്നു. ട്രഷറർ അബ്ദുൽ റഷീദ് പറങ്കിമാംവിള അധ്യക്ഷത വഹിച്ചു. സന്നദ്ധ പ്രവർത്തകൻ ബൈജു അഞ്ചൽ ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. മരണപ്പെട്ട നവാസ് ഇബ്രാഹിമീെൻറ ഓർമകൾ അടങ്ങിയ വിഡിയോ പ്രദർശിപ്പിച്ചു. റിയാസ് ബദറുദ്ദീൻ, കബീർ പോരുവഴി, തോമസ് മാത്യു മാമ്മൂടൻ എന്നിവർ സംസാരിച്ചു. പി.വി. അൻഷാദ് സ്വാഗതം പറഞ്ഞു. ഷാജി, സാബു പോരുവഴി എന്നിവർ നേതൃത്വം നൽകി. ദമ്മാം, ഖോബാർ, അഹ്സ, ജുബൈൽ എന്നീ ഏരിയയിൽ നിന്നുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. മുഹമ്മദ് റാഫി (പ്രസി.), ഷഫീക്ക് അക്കര (സെക്ര.), സലീം അർത്തി (രക്ഷാ.), ഷാജി ജുബൈൽ, അനസ് ചരുവിള (വൈ. പ്രസി.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

