സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു
text_fieldsപൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ ഷാഫി ചിറ്റത്തുപാറ സി.എച്ച് അനുസ്മരണ പ്രഭാഷണം
നടത്തുന്നു
റിയാദ്: കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തുന്ന ‘എസ്പെരാൻസ 2023’ കാമ്പയിനിന്റെ ഭാഗമായി പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സി.എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ബത്ഹയിലെ അൽമാസ് ഓഡിറ്റോറിയത്തിൽ ‘ഓർമകളിലെ സി.എച്ച്’ ശീർഷകത്തിൽ നടന്ന പരിപാടി മണ്ഡലം പ്രസിഡൻറ് ബഷീർ ഇരുമ്പുഴി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഷാഫി ചിറ്റത്തുപാറ സി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തി. പിന്നാക്കം നിന്നിരുന്ന ഒരു സമുദായത്തെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും സാംസ്കാരികപരമായും സമ്പന്നരാക്കി ദരിദ്രനായി മരിക്കേണ്ടിവന്ന ഭരണകർത്താവിന്റെ പേരാണ് സി.എച്ച്. മുഹമ്മദ് കോയ എന്ന് ഷാഫി ചിറ്റത്തുപാറ പറഞ്ഞു. സി.കെ. അബ്ദുറഹ്മാൻ, യൂനുസ് കൈതക്കോടൻ, യൂനുസ് നാണത്ത്, മുജീബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു. അഷ്റഫ് അറവങ്കര സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.