സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ ഷട്ടിൽ ടൂർണമെൻറ് ഇന്നും നാളെയും
text_fieldsറിയാദ്: റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഷട്ടിൽ ടൂർണമെൻറ് വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. റിയാദ് എക്സിറ്റ് 18ലെ ഗ്രീൻ ക്ലബിലാണ് മത്സരം. വിവിധ കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ ഇന്ത്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ എന്നീ രാജ്യക്കാരായ റിയാദ്, ദമ്മാം, ജിദ്ദ, അൽഖോബാർ എന്നിവിടങ്ങളിൽനിന്നുള്ള 500ഓളം പേർ മാറ്റുരക്കും.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് മത്സരം ആരംഭിക്കും. പരിപാടിയുടെ സമാപന ചടങ്ങിൽ സൗദി ബാഡ്മിൻറൺ ഫെഡറേഷൻ ടെക്നിക്കൽ മാനേജർ അമ്മാർ ആവാദ് മുഖ്യാതിഥിയായിരിക്കും. വിവിധ ക്ലബ് പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കെ.എം.സി.സി നാഷനൽ, സെൻട്രൽ കമ്മിറ്റി, ജില്ല കമ്മിറ്റി ഭാരവാഹികൾ സമാപന പരിപാടിയിൽ സംബന്ധിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

