Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​എ​ച്ച്...

സി.​എ​ച്ച് മെ​മ്മോ​റി​യ​ൽ ഹ്യൂ​മ​ൻ വെ​ൽ​െ​ഫ​യ​ർ അ​വാ​ർ​ഡ് ഹ​മീ​ദ് വ​ട​ക​ര​ക്ക്

text_fields
bookmark_border
സി.​എ​ച്ച് മെ​മ്മോ​റി​യ​ൽ ഹ്യൂ​മ​ൻ വെ​ൽ​െ​ഫ​യ​ർ അ​വാ​ർ​ഡ് ഹ​മീ​ദ് വ​ട​ക​ര​ക്ക്
cancel
camera_alt

ഹ​മീ​ദ് വ​ട​ക​ര

ദ​മ്മാം: സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ​യു​ടെ സ്​​മ​ര​ണാ​ർ​ഥം കെ.​എം.​സി.​സി ദ​മ്മാം ടൗ​ൺ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള പ്ര​ഥ​മ ഹ്യൂ​മ​ൻ വെ​ൽ​െ​ഫ​യ​ർ അ​വാ​ർ​ഡി​ന് ഹ​മീ​ദ് വ​ട​ക​ര​യെ തി​ര​ഞ്ഞെ​ടു​ത്തു. ദ​മ്മാം ഹോ​ളി​ഡേ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് കൈ​മാ​റു​മെ​ന്ന് ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ലി ഊ​ര​ക​വും സെ​ക്ര​ട്ടി ശി​ഹാ​ബ് താ​നൂ​രും അ​റി​യി​ച്ചു. ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ത​​െൻറ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഹ​മീ​ദ് വ​ട​ക​ര, പ്ര​വാ​സ ലോ​കം കോ​വി​ഡി​െൻറ പി​ടി​യി​ല​മ​ർ​ന്ന​പ്പോ​ൾ സാ​ധാ​ര​ണ​ക്കാ​ര​െൻറ പ്ര​യാ​സ​ങ്ങ​ൾ ക​ണ്ട​റി​ഞ്ഞ് ന​ട​ത്തി​യ സേ​വ​ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് അ​വാ​ർ​ഡി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ജാ​തി​യോ മ​ത​മോ രാ​ഷ്​​ട്രീ​യ​മോ നോ​ക്കാ​തെ 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ദ​മ്മാം ടൗ​ൺ കെ.​എം.​സി.​സി ന​ട​ത്തു​ന്ന ന​ന്മ അ​ദാ​ല​ത്തി​െൻറ മു​ഖ്യ ശി​ൽ​പി​ക​ളി​ൽ പ്ര​ധാ​നി​യും 1992 മു​ത​ൽ പ്ര​വാ​സി​യു​മാ​ണി​ദ്ദേ​ഹം. ഭാ​ര്യ ആ​യി​ശ​യും മ​ക​ൾ ഫാ​ത്വി​മ ഹ​ന്ന​യു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടും​ബം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CH MemorialHuman WellFare Awardhameed vadakara
Next Story