'സി.എച്ച് സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകിയ നേതാവ്' -റിയാദ് കെ.എം.സി.സി
text_fieldsറിയാദ്: കേരളത്തിൽ സാമൂഹിക പരിവർത്തനത്തിന് ധീരമായി നേതൃത്വം നൽകുകയും അതിന് വേണ്ടി പോരാടുകയും ചെയ്ത നേതാവായിരുന്നു സി.എച്ച് മുഹമ്മദ് കോയയെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് സ്മരണാ സംഗമം അഭിപ്രായപ്പെട്ടു. 'പ്രതിഭാധനനായ സി.എച്ച്' എന്ന ശീർഷകത്തിൽ ബത്ഹ കെ.എം.സി.സി ഓഫീസിൽ സംഘടിപ്പിച്ച പരിപാടി ഗ്രെയ്സ് എജ്യൂക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. മുസ്ലിം സമുദായത്തിന്റെ ആന്തരിക കെട്ടുറപ്പിന് കരുത്ത് പകരാൻ മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു സി.എച്ച് എന്ന് അദ്ദേഹം പറഞ്ഞു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് സി.എച്ച് നടത്തിയ പരിശ്രമങ്ങൾ ചരിത്രമാണെന്ന് സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ അഭിപ്രായപ്പെട്ടു. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്ന സി എച്ചിന്റെ ജീവിതം അവിസ്മരണീയവും മാതൃകാപരവുമാണ്. ദീർഘവീക്ഷണവും ഉൾക്കഴ്ചയും ഇച്ഛാശക്തിയും സമ്മേളിച്ച ഭരണാധികാരിയാകുമ്പോൾ തന്നെ, സർഗപ്രതിഭയായി മാറുവാനും സി എച്ച് മുഹമ്മദ് കോയക്ക് സാധ്യമായിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നിർവ്വഹിച്ച കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് പറഞ്ഞു.
സെൻട്രൽ കമ്മിറ്റി ട്രഷറർ അഷ്റഫ് വെള്ളേപ്പാടം, ഭാരവാഹികളായ നജീബ് നല്ലാംങ്കണ്ടി, നാസർ മാങ്കാവ്, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ എന്നിവർ സംസാരിച്ചു. ആക്റ്റിങ് ജനറൽ സെക്രട്ടറി ഷാഫി തുവ്വൂർ സ്വാഗതവും റഫീഖ് മഞ്ചേരി നന്ദിയും പറഞ്ഞു. സിദ്ധീഖ് വാഫി പട്ടാമ്പി ഖിറാഅത്ത് നിർവ്വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

