സി.എച്ച് സെൻററിന് ആംബുലൻസ് നൽകും
text_fieldsദമ്മാം: കോഴിക്കോട് സി.എച്ച് സെൻററിന് ശീതീകരണ സംവിധാനത്തോടെയുള്ള ആംബുലന്‍സ് നല്‍കുമെന്ന് സി.എച്ച് സെൻറര്‍ ദമ്മാം ചാപ്റ്റര്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളും സാമുഹ്യ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പരേതനായ എന്‍ജി. സി.ഹാഷിമിെൻറ പേരില്‍ അടുത്തവർഷം ജനുവരിയില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാകും ആംബുലന്‍സ് കൈമാറുക. പ്രധാനമായും കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ ഭവനങ്ങളിലേക്കു എത്തിക്കുന്നതിനും, രോഗികളെ എത്തിക്കുന്നതിനും ഇത് സഹായകരമാകും.
നിർധന രോഗികൾക്ക് സൗജന്യമായി ആംബുലൻസ് സേവനം ലഭ്യമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. രോഗികളുടെ എണ്ണം വർധിച്ചു വരുന്നത് കണക്കിലെടുത്ത് സിഎച്ച് സെൻററിനു കീഴില്‍ ആശുപത്രി പണിയുന്നതിന് കോഴിക്കോട് താമരശേരിക്ക് അടുത്ത് 27 ഏക്കര്‍ സ്ഥലം വാങ്ങിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. അലവി മായനാട്, മൊയ്തീന്‍ വെണ്ണക്കോട്, സൈഫുദ്ദീന്‍ മുക്കം, ഉമര്‍ ഓമശേരി, ആലിക്കുട്ടി ഒളവട്ടൂര്‍,മഹമൂദ് പൂക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
