സിജി റിയാദ് യൂത്ത് ലീഡർഷിപ് പ്രോഗ്രാമിന് തുടക്കം
text_fieldsസിജി റിയാദ് യൂത്ത് ലീഡർഷിപ് ക്യാമ്പിൽ ഡോ. ഷൈല കോയ സംസാരിക്കുന്നു
റിയാദ്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാമിന്റെ കീഴിൽ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാമിന് തുടക്കമായി. എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന 20 വിദ്യാർഥികളെ ഉൾപ്പെടുത്തി എട്ട് വ്യത്യസ്ത മോഡ്യൂളുകളിലായി രൂപകൽപന ചെയ്തതാണ് പ്രോഗ്രാം. ഡോ. ശൈല കോയ മുഖ്യാതിഥിയായ ആദ്യ സെഷനിൽ, കുട്ടികളുടെ ആശയവിനിമയ കഴിവുകളും നേതൃഗുണങ്ങളും എങ്ങനെ വളർത്താമെന്ന് ലളിതവും ആകർഷകവുമായി അവതരിപ്പിച്ചു.
സിജി റിയാദ് ചെയർമാൻ ബി.എച്ച്. മുനീബ്, സി.എൽ.പി കോഓഡിനേറ്റർ അബ്ദുൽ അസീസ് തങ്കയത്തിൽ, എച്ച്.ആർ കോഓഡിനേറ്റർ റഷീദ് അലി, ചീഫ് കോഓഡിനേറ്റർ മുസ്തഫ മാനന്തേരി, വൈ.എൽ.പി കോഓഡിനേറ്റർ ഫെബീന നിസാർ എന്നിവർ സംബന്ധിച്ചു. ശഹാന അലി, സൈന ഫർസീൻ, ഷഫ്ന നിഷാൻ, ഫഹീം റഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

