Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘സി​ജി’ റി​യാ​ദ്...

‘സി​ജി’ റി​യാ​ദ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
‘സി​ജി’ റി​യാ​ദ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സി​ജി റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ റ​ഷീ​ദ​ലി

സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ഇ​ന്ത്യ (സി​ജി) റി​യാ​ദ് ചാ​പ്റ്റ​ർ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​ല​സി​ലെ ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​ജി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ റി​യാ​ദി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​മു​ഖ​രും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. അ​ൽ യാ​സ്മി​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സ​ലീ​ൽ ഹ​സ​ൻ റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി.

വ്ര​താ​നു​ഷ്ഠാ​ന​ത്തി​​ന്റെ ആ​ത്മീ​യ​ത​യും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സി​ജി ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് മു​ൻ ചെ​യ​ർ​മാ​ൻ റ​ഷീ​ദ​ലി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളെ വി​ദ്യാ​ഭ്യാ​സ-​തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ മു​ൻ​നി​ര​യി​ലെ​ത്തി​ക്കാ​ൻ സി​ജി ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും, ആ​ഗോ​ള ചാ​പ്റ്റ​റു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളും അ​ദ്ദേ​ഹം റി​പ്പോ​ർ​ട്ടി​ൽ വി​ശ​ദീ​ക​രി​ച്ചു. ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ പി.​കെ. മു​സ്ത​ഫ മാ​ന​ന്തേ​രി സ്വാ​ഗ​ത​വും ചെ​യ​ർ​മാ​ൻ ബി.​എ​ച്ച്. മു​നീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhgulfnewsgulfnewsmalayalam
News Summary - ‘CG’ Riyadh organized Iftar gathering
Next Story