ദിശാബോധം നൽകി സിജി റിയാദ് ചാപ്റ്റർ ‘സി-ഇൻഡക്ഷൻ’ പരിശീലന ക്യാമ്പ്
text_fieldsസിജി റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘സി-ഇൻഡക്ഷൻ’ ക്യാമ്പിൽ പങ്കെടുത്തവർ
റിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന് കീഴിൽ സംഘടിപ്പിച്ച ‘സി-ഇൻഡക്ഷൻ’ ഏകദിന പരിശീലന ക്യാമ്പ് ശ്രദ്ധേയമായി. സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനശൈലിയും പ്രവർത്തകർക്ക് ആഴത്തിൽ പരിചയപ്പെടുത്തുന്നതിനും സാമൂഹിക സേവന രംഗത്ത് അവരെ കൂടുതൽ സജീവമാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഡയറക്ടറും സിജി റിയാദ് എച്ച്.ആർ കോഓഡിനേറ്ററുമായ റഷീദ് അലി ഖുർആൻ സന്ദേശത്തിലൂടെ ക്യാമ്പിന് തുടക്കം കുറിച്ചു.
തുടർന്ന് അമീർഖാൻ ഐസ് ബ്രേക്കിങ് സെഷന് നേതൃത്വം നൽകി. മാറുന്ന കാലത്തിനനുസരിച്ചുള്ള സ്വയം പരിവർത്തനത്തിെൻറ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പുതിയ വിദ്യാഭ്യാസ രീതികളെക്കുറിച്ച് സിജി റിയാദ് ചാപ്റ്റർ ചെയർമാൻ ബി.എച്ച്. മുനീബ്, ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ച് നവാസ് റഷീദ്, മാറുന്ന തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അലി സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. സിജിയുടെ ചരിത്രം, വിഷൻ, മിഷൻ എന്നിവ അബ്ദുൽ അസീസ് തങ്കയത്തിലും സാമൂഹിക ഇടപെടലുകളിലൂടെയുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ച് റഷീദ് അലിയും വിശദീകരിച്ചു.
മുസ്തഫ മാനന്തേരിയുടെ നേതൃത്വത്തിൽ പങ്കെടുത്തവരെ നാല് ഗ്രൂപ്പുകളായി തിരിച്ച് ഭാവിപരിപാടികളെ കുറിച്ചുള്ള ആക്ഷൻ പ്ലാനുകൾ തയാറാക്കി. ടീം ക്യാപ്റ്റന്മാരായ അബ്ദുൽ ലത്തീഫ്, ഷീബ, റിസ്വാൻ എന്നിവർ ഓരോ ഗ്രൂപ്പിെൻറയും പദ്ധതികൾ വിശദീകരിച്ചു. സി-ഇൻഡക്ഷെൻറ ഭാഗമായി സംഘടിപ്പിച്ച വിഡിയോ പ്രസേൻറഷൻ മത്സരത്തിലെ വിജയികളായ അബൂബക്കർ മഞ്ചേരി, ഇർഫാന തെസ്നി എന്നിവർക്കും മറ്റ് മത്സരാർഥികൾക്കും പ്രോഗ്രാം കൺവീനർ ഷുക്കൂർ പൂക്കയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ കൈമാറി. സമീർ മാളിയേക്കൽ പരിപാടികൾ നിയന്ത്രിച്ചു. ക്യാമ്പിൽ പങ്കെടുത്തവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ആക്ഷൻ പ്ലാനുകൾ കൃത്യമായി നടപ്പാക്കി മികച്ച ഫലങ്ങൾ കൈവരിക്കണമെന്ന ചെയർമാൻ ബി.എച്ച്. മുനീബിെൻറ ആഹ്വാനത്തോടെ ക്യാമ്പ് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

