സിജി റിയാദ് ‘സിജിയെസ്റ്റ-26’ കുടുംബസംഗമം ആവേശമായി
text_fieldsസെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ റിയാദ് ചാപ്റ്റർ സംഘടിപ്പിച്ച ‘സിജിയെസ്റ്റ-26’ കുടുംബ സംഗമത്തിൽനിന്ന്
റിയാദ്: സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ വാർഷിക കുടുംബ സംഗമം ‘സിജിയെസ്റ്റ-26’ സംഘടിപ്പിച്ചു. ദിറാബ് ബ്ലൂപാർക്ക് ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ സിജി പ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം നൂറിലധികം പേർ പങ്കെടുത്തു.
വിനോദത്തിനും വിജ്ഞാനത്തിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടുള്ള വൈവിധ്യമാർന്ന പരിപാടികളാണ് സംഗമത്തിൽ അരങ്ങേറിയത്.പകൽ നടന്ന ഔട്ട്ഡോർ സെഷനുകൾക്ക് അമീർ ഖാൻ, റിദ മുനീബ്, ആഷ്ന അമീർ എന്നിവർ നേതൃത്വം നൽകി. വിവിധ ടീമുകളായി തിരിഞ്ഞ് നടന്ന ടീം ബിൽഡിങ് ഗെയിമുകൾ, വടംവലി മത്സരം എന്നിവയിൽ കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കുചേർന്നു. ഷഹാന അലിയുടെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക സന്ധ്യ സംഗമത്തിന് മാറ്റ് കൂട്ടി. സിജി വുമൺ കളക്ടീവ് അവതരിപ്പിച്ച ഒപ്പന, സംഘഗാനം, സിജി സി.എൽ.പി ടീമിെൻറ ഫ്യൂഷൻ ഡാൻസ്, സിജി കുടുംബാംഗങ്ങളുടെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവ സദസ്സിെൻറ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കലാകാരൻ ഉമർ ഫാറൂക്കിെൻറ നേതൃത്വത്തിൽ നടന്ന മുട്ടിപ്പാട്ടും സംഗീത പരിപാടിയും ആസ്വാദകർക്ക് പുത്തൻ അനുഭവമായി.
സംഗമത്തിെൻറ വിജയത്തിനായി ബി.എച്ച്. മുനീബ്, റഷീദലി, മുസ്തഫ മാനന്തേരി, അബ്ദുൽ അസീസ്, റിസ്വാൻ, അബ്ദുൽ നിസാർ, അബൂബക്കർ മഞ്ചേരി, സമീർ മാളിയേക്കൽ, ഷീബ അസീസ്, ഷഹാന അലി, ഫെബിന നിസാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

