‘സിജി’ റമദാൻ ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: ആസന്നമായ പുണ്യമാസത്തെ വരവേൽക്കാൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന് കീഴിൽ റമദാൻ ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു.
ഉപവാസ സംബന്ധമായി വിശ്വാസികൾക്ക് കരുത്ത് പകരാനും നോമ്പനുഷ്ടിക്കുമ്പോൾ ആരോഗ്യപരമായും മാനസികമായും അവർ സ്വീകരിക്കേണ്ട മുന്നൊരുക്കത്തെ കുറിച്ചും പരിപാടിയിൽ ബോധവത്കരണം നടക്കും. ഹെൽത്ത് കോച്ചും ഹാർമണി വെൽനസ് സ്ഥാപകനുമായ ഡോ. മഞ്ജുനാഥ് സുകുമാരനും നുട്രീഷ്യൻ തസ്ലീന റാബിയയും ആരോഗ്യ സംബന്ധമായ പ്രഭാഷണങ്ങൾ നിർവഹിക്കും.
ഫെബ്രുവരി 13ന് വൈകുന്നേരം 3.45ന് സീസൺസ് റസ്റ്റാറന്റിൽ നടക്കുന്ന പരിപാടിയിൽ സിജിയുടെ കീഴിൽ നടത്തിവരുന്ന പ്രതിമാസ ക്രിയേറ്റിവ് ലീഡർഷിപ് പ്രോഗ്രാമിന്റെ മറ്റ് വൈവിധ്യമാർന്ന പരിപാടികളും തുടർന്ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റഷീദ് അമീറുമായി (0504665624) ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

