‘സിജി’ ജിദ്ദ വിമൻ കലക്ടിവ് ‘സമ്മർ ഫെസ്റ്റ് എക്സ്പോ’
text_fieldsസിജി ജിദ്ദ വിമൻ കലക്ടിവ് സംഘടിപ്പിച്ച ‘സമ്മർ ഫെസ്റ്റ് എക്സ്പോ’ പരിപാടിയിൽനിന്ന്
ജിദ്ദ: സിജി ജിദ്ദ വിമൻ കലക്ടിവ് ‘സമ്മർ ഫെസ്റ്റ് എക്സ്പോ’ സംഘടിപ്പിച്ചു. ജെ.സി.ഡബ്ല്യു.സി ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് പ്രവാസികൾക്കിടയിൽനിന്നും വനിതാസംരംഭകരെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്മർ ഫെസ്റ്റ് എക്സ്പോ രൂപകൽപന ചെയ്തത്.ക്രിയാത്മക ആശയങ്ങളുമായി വിവിധ മേഖലകളിൽനിന്നും മിടുക്കരായ സ്ത്രീകൾ 20-ഓളം സ്റ്റാളുകളിലായി അവരുടെ ഉൽപന്നങ്ങൾ ജിദ്ദ സമൂഹത്തിനുമുന്നിൽ പ്രദർശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്തു.
പെയിന്റിങ്ങുകൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, ഭക്ഷണവിഭവങ്ങൾ, മേക്കപ് ഉൽപന്നങ്ങൾ, വിവിധ മോഡലുകളിലുള്ള ആഭരണങ്ങൾ, ഇൻഡോർ പ്ലാന്റുകൾ തുടങ്ങിയ സ്റ്റാളുകൾ മികച്ച നിലവാരം പുലർത്തി. വിപണനത്തിനുവേണ്ട എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്ത് അവർക്ക് ജിദ്ദക്കാർക്കിടയിൽ സ്വീകാര്യത ഉറപ്പുവരുത്തുന്നതിൽ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചു. പ്രവാസി സ്ത്രീകൾക്ക് ബിസിനസ് സംരംഭത്തിന് പ്രചോദനം നൽകി സംഘടിപ്പിച്ച പരിപാടി ജിദ്ദയിലെ മലയാളി സ്ത്രീ സമൂഹത്തിന് കൂടുതൽ ഊർജവും ആത്മവിശ്വാസവും ഉണ്ടാക്കിയെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സമ്മർ ഫെസ്റ്റ് എക്സ്പോയുടെ ഭാഗമായി ജെ.സി.ഡബ്ല്യു.സി ‘ഫാമിലി വെൽ ബീയിങ്’ ടീം സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ സെമിനാറിൽ ജിദ്ദയിലെ അറിയപ്പെടുന്ന പ്രമേഹരോഗ വിദഗ്ധൻ ഡോ. യമിനുദ്ദീൻ ഖാജ ‘ഹെൽത്തി ലൈഫ് സ്റ്റൈൽ’ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസെടുത്തു. ചെയർപേഴ്സൻ റഫ്സീന അഷ്ഫാഖ് ഖിറാഅത്ത് നിർവഹിച്ചു. ഫാമിലി വെൽബീയിങ് ഹെഡ് വഫ സലീം സ്വാഗതം പറഞ്ഞു.
ജിദ്ദ സിജി ചാപ്റ്റർ ചെയർമാൻ മുഹമ്മദ് കുഞ്ഞി ഡോ. യമിനുദ്ദീൻ ഖാജയെ ഫലകം നൽകി ആദരിച്ചു. സിജി ജിദ്ദ ചാപ്റ്റർ അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികളും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഫാമിലി വെൽബീയിങ് കോഓഡിനേറ്റർ സൗമ്യ അബൂബക്കർ നന്ദി പറഞ്ഞു.ഗ്രൂപ് ഹെഡ് ഷൈമിൻ നജീബ്, വൈസ് ചെയർപേഴ്സൻ ഡോ. നിഖിത, ബിഗ് കോഓഡിനേറ്റർ നുഫി, യൂത്ത് വിങ് കോഓഡിനേറ്റർ ദിയ സാദത്, വൈസ് ചെയർപേഴ്സൻ നബീല അബൂബക്കർ, ഉപദേശക സമിതി അംഗങ്ങളായ അനീസ ബൈജൂ, റൂബി സമീർ എന്നിവർ സജീവമായി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

