കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് വികസന നയം പട്ടിണിയും ദാരിദ്ര്യവും അസമത്വവും വർധിപ്പിച്ചു - അസീർ പ്രവാസി സംഘം
text_fieldsഹാരിസ് കരുനാഗപ്പള്ളി, ഷാബ്ജാൻ, നവാബ് ഖാൻ നവാബ് ഖാൻ, നൂറുദ്ദീൻ ചെങ്ങമനാട്
അബഹ: അസീർ പ്രവാസി സംഘം ഒമ്പതാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സാറത്തബീദ ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ദമ്മാം നവോദയ രക്ഷാധികാരി രഞ്ജിത്ത് വടകര ഉദ്‌ഘാടനം ചെയ്തു. ഒമ്പത് വർഷക്കാലമായി കേന്ദ്ര സർക്കാർ തുടർന്ന് വരുന്ന കോർപറേറ്റ് വികസന നയം രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും അസമത്വവും വർധിപ്പിച്ചിരിക്കുകയാണെന്നും, പട്ടിണിയും ദാരിദ്ര്യവും സൃഷ്ടിക്കുന്ന ഭരണകൂടങ്ങളെയല്ല എതിർക്കപ്പെടേണ്ടത്, അന്യമതക്കരെയാണെന്നുമുള്ള സന്ദേശം പകരുന്ന അന്യമത വിദ്വേഷവും സങ്കുചിത ദേശീയതയും വളർത്തിയെടുക്കുകയാണ് ചെയ്ത്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആനത്തലവട്ടം ആനന്ദൻ നഗറിൽ ചേർന്ന സമ്മേളനം ഷാബ്ജാൻ നവാബ് ഖാൻ നൂറുദ്ദീൻ എന്നിവർ അടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം രമേശും അനുശോചനം പ്രമേയം ഷിഹാബും അവതരിപ്പിച്ചു. അബ്ദുൽഖാദർ, ഉല്ലാസ് എന്നിവർ പ്രമേയത്തിന്റെയും മിഥുൻ, അബ്‌ദുറഹ്മാൻ എന്നിവർ മിനിട്സ് കമ്മറ്റിയുടെയും ചുമതലകൾ നിർവഹിച്ചു. ഏരിയ സെക്രട്ടറി സുധീരൻചാവക്കാട് പ്രവർത്തനറിപ്പോർട്ടും അബ്ദുൽസലാം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ചർച്ചകൾക്ക് സുധീരൻ ചാവക്കാടും സുരേഷ് മാവേലിക്കരയും മറുപടി നൽകി. രക്ഷാധികാരി ബാബു പരപ്പനങ്ങാടി അവതരിപ്പിച്ച 24 അംഗ പാനലിൽ നിന്നും പുതിയ ഭാരവാഹികളെയും 14 അംഗ എക്സിക്യൂട്ടീവിനേയും തെരഞ്ഞെടുത്തു. അബ്ദുൽവഹാബ് കരുനാഗപ്പള്ളി, താമരാക്ഷൻ ക്‌ളാപ്പന, നിസ്സാർ കൊച്ചി, അനുരൂപ്, രഞ്ജിത്ത് വർക്കല എന്നിവർ സംസാരിച്ചു. ഹാരിസ് കരുനാഗപ്പള്ളി സ്വാഗതവും അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹാരിസ് കരുനാഗപ്പള്ളി (പ്രസി.), ഷാബ്ജാൻ (സെക്രട്ടറി), നവാബ് ഖാൻ (ട്രഷറർ), നൂറുദ്ദീൻ ചെങ്ങമനാട് (റിലീഫ് കൺവീനർ), ഖാലിദ് (ചെയർമാൻ), അബ്ദുൽ ഖാദർ (ജോയിന്റ് സെക്രട്ടറി), അനുരുദ്ധൻ (വൈസ് പ്രസിഡൻറ്), ഉല്ലാസ്, അബ്ദുൽ സലാം (അക്ഷയ ചാർജ്ജ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

