Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ കോ​ർ​പ്പ​റേ​റ്റ് വി​ക​സ​ന ന​യം പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും അ​സ​മ​ത്വ​വും വ​ർ​ധി​പ്പി​ച്ചു -അ​സീ​ർ പ്ര​വാ​സി സം​ഘം

text_fields
bookmark_border
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ കോ​ർ​പ്പ​റേ​റ്റ് വി​ക​സ​ന ന​യം പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും അ​സ​മ​ത്വ​വും വ​ർ​ധി​പ്പി​ച്ചു -അ​സീ​ർ പ്ര​വാ​സി സം​ഘം
cancel
camera_alt

ഹാ​രി​സ്, ന​വാ​ബ് ഖാ​ൻ, നൂ​റു​ദ്ദീ​ൻ

അ​ബ​ഹ: അ​സീ​ർ പ്ര​വാ​സി സം​ഘം ഒ​മ്പ​താം കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സാ​റ​ത്ത​ബീ​ദ ഏ​രി​യ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. ദ​മ്മാം ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ര​ഞ്ജി​ത്ത് വ​ട​ക​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഒ​മ്പ​ത് വ​ർ​ഷ​ക്കാ​ല​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​ർ​ന്ന് വ​രു​ന്ന കോ​ർ​പ​റേ​റ്റ് വി​ക​സ​ന ന​യം രാ​ജ്യ​ത്ത് പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും അ​സ​മ​ത്വ​വും വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ​ട്ടി​ണി​യും ദാ​രി​ദ്ര്യ​വും സൃ​ഷ്ടി​ക്കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ളെ​യ​ല്ല എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​ത്, അ​ന്യ​മ​ത​ക്കാ​രെ​യാ​ണെ​ന്നു​മു​ള്ള സ​ന്ദേ​ശം പ​ക​രു​ന്ന അ​ന്യ​മ​ത വി​ദ്വേ​ഷ​വും സ​ങ്കു​ചി​ത ദേ​ശീ​യ​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ന​ഗ​റി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഷാ​ബ്ജാ​ൻ ന​വാ​ബ് ഖാ​ൻ നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ചു. ര​ക്ത​സാ​ക്ഷി പ്ര​മേ​യം ര​മേ​ശും അ​നു​ശോ​ച​നം പ്ര​മേ​യം ഷി​ഹാ​ബും അ​വ​ത​രി​പ്പി​ച്ചു. അ​ബ്ദു​ൽ​ഖാ​ദ​ർ, ഉ​ല്ലാ​സ് എ​ന്നി​വ​ർ പ്ര​മേ​യ​ത്തി​ന്റെ​യും മി​ഥു​ൻ, അ​ബ്‌​ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ മി​നു​ട്സ് ക​മ്മി​റ്റി​യു​ടെ​യും ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു. ഏ​രി​യ സെ​ക്ര​ട്ട​റി സു​ധീ​ര​ൻ ചാ​വ​ക്കാ​ട് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​ബ്ദു​ൽ​സ​ലാം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​വേ​ലി​ക്ക​ര സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ​ക്ക് സു​ധീ​ര​ൻ ചാ​വ​ക്കാ​ടും സു​രേ​ഷ് മാ​വേ​ലി​ക്ക​ര​യും മ​റു​പ​ടി ന​ൽ​കി. ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി അ​വ​ത​രി​പ്പി​ച്ച 24 അം​ഗ പാ​ന​ലി​ൽ നി​ന്നും പു​തി​യ ഭാ​ര​വാ​ഹി​ക​ളെ​യും 14 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ​വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി, താ​മ​രാ​ക്ഷ​ൻ ക്ലാ​പ്പ​ന, നി​സ്സാ​ർ കൊ​ച്ചി, അ​നു​രൂ​പ്, ര​ഞ്ജി​ത്ത് വ​ർ​ക്ക​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​രി​സ് ക​രു​നാ​ഗ​പ്പ​ള്ളി സ്വാ​ഗ​ത​വും അ​ബ്ദു​ൽ ഖാ​ദ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: ഹാ​രി​സ് ക​രു​നാ​ഗ​പ്പ​ള്ളി (പ്ര​സി.), ഷാ​ബ്ജാ​ൻ (സെ​ക്ര.), ന​വാ​ബ് ഖാ​ൻ (ട്ര​ഷ.), നൂ​റു​ദ്ദീ​ൻ ചെ​ങ്ങ​മ​നാ​ട് (റി​ലീ​ഫ് ക​ൺ.), ഖാ​ലി​ദ് (ചെ​യ​ർ​മാ​ൻ), അ​ബ്ദു​ൽ ഖാ​ദ​ർ (ജോ. ​സെ​ക്ര.), അ​നു​രു​ദ്ധ​ൻ (വൈ​സ് പ്ര​സി.), ഉ​ല്ലാ​സ്, അ​ബ്ദു​ൽ സ​ലാം (അ​ക്ഷ​യ ചാ​ർ​ജ്ജ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abaha
News Summary - Central Government's Corporate Development Policy on Hunger and Poverty Matwa also increased - Asir Pravasi Sangam
Next Story