സൗദിയിലേക്ക് വിമാനസർവിസുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസർക്കാർ ഇടപെടണം -നവയുഗം
text_fieldsഹിദായത്തുള്ള (രക്ഷാധികാരി), പ്രകാശ് മോൻ (പ്രസി.), സന്തോഷ് ചാങ്ങോലിക്കൽ (സെക്ര.), വിഷ്ണു രാമനാട്ടുകര (ട്രഷ.)
അൽഖോബാർ: സൗദി പ്രവാസികളുടെ യാത്രസൗകര്യം വർധിപ്പിക്കാനായി, സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്, കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവിസുകളുടെ എണ്ണം കൂട്ടാൻ വേണ്ടി, ഇന്ത്യൻ സർക്കാർ വിമാനക്കമ്പനികളുടെ മേൽ സമ്മർദം ചെലുത്തണമെന്ന് ഖോബാർ അക്റബിയ യൂനിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യൂനിറ്റ് സമ്മേളനം കേന്ദ്ര ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ ഉദ്ഘാടനം ചെയ്തു. പ്രകാശ് മോൻ അധ്യക്ഷത വഹിച്ചു. ഖോബാർ മേഖല കമ്മിറ്റി പ്രസിഡൻറ് സജീഷ് പട്ടാഴി സംസാരിച്ചു. തുടർന്ന് യൂനിറ്റിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. കൃഷ്ണൻ സ്വാഗതവും ഷഫീഖ് ഖാസിം നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹിദായത്തുള്ള (രക്ഷാധികാരി), പ്രകാശ് മോൻ (പ്രസി.), സന്തോഷ് ചാങ്ങോലിക്കൽ (സെക്ര.), വിഷ്ണു രാമനാട്ടുകര (ട്രഷ.), കൃഷ്ണൻ പേരാമ്പ്ര (വൈസ് പ്രസി.), ഷഫീഖ് ഖാസിം (ജോ. സെക്ര.), സജീഷ്, അജോ ബാബു, മെബിൻ, ഷാജി അലക്സാണ്ടർ, അശോക് കുമാർ (എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

