പ്രവാസി ക്ഷേമ പദ്ധതികൾക്ക് കേന്ദ്രസർക്കാർ സഹായം നൽകണം -'ജല' ജിസാൻ
text_fieldsജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) കേന്ദ്രസമ്മേളനം ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനും കേന്ദ്രസർക്കാർ സാമ്പത്തിക സഹായം നൽകണമെന്നും സാമ്പത്തികമായി ദുർബലരായ പ്രവാസികൾക്കുവേണ്ടി കേരള സർക്കാർ പദ്ധതിപോലെ ദേശീയതലത്തിൽ ക്ഷേമനിധി രൂപവത്കരിക്കണമെന്നും ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) കേന്ദ്രസമ്മേളനം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.
ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യമായ ഇന്ത്യയിൽ പ്രവാസികൾക്കായി കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക പങ്കാളിത്തമുള്ള ഒരു പദ്ധതിയും ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും കേന്ദ്രബജറ്റിൽ പ്രവാസി ക്ഷേമത്തിനായി തുക അനുവദിക്കാനുള്ള ഭരണഘടനപരമായ ബാധ്യത കേന്ദ്രസർക്കാറിനുണ്ടെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.
ജിസാൻ ടാമറിൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ജലയുടെ നാലാമത് കേന്ദ്രസമ്മേളനം ജനകീയാരോഗ്യ വിദഗ്ധനും കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. മുബാറക്ക് സാനി ഉദ്ഘാടനം ചെയ്തു. താഹ കൊല്ലേത്ത്, വെന്നിയൂർ ദേവൻ, ജബ്ബാർ പാലക്കാട്, സണ്ണി ഓതറ, മൊയ്തീൻ ഹാജി, സലാം കൂട്ടായി, ഹനീഫ മൂന്നിയൂർ, ജോജോ തോമസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജലയുടെ പ്രവർത്തന റിപ്പോർട്ടും കണക്കും ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ അവതരിപ്പിച്ചു.
താഹ കൊല്ലേത്ത്, ഫൈസൽ മേലാറ്റൂർ, സതീഷ് കുമാർ നീലാംബരി, ഡോ. ജോ വർഗീസ്
ജലയുടെ നിയമാവലി ഭേദഗതികൾ മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് അവതരിപ്പിച്ചു. വിവിധ യൂനിറ്റുകളെ പ്രതിനിധാനംചെയ്ത് സന്തോഷ്, നിസാർ, അന്തുഷ ചെട്ടിപ്പടി, രഞ്ജിത്, അക്ഷയ് കുമാർ, ഹർഷാദ് അമ്പയകുന്നുമ്മേൽ, ഷാജി, അഷ്റഫ് മച്ചിങ്ങൽ, ഷാഫി, മുരളി, ജോൺസൺ, സിയാദ് പുതുപ്പറമ്പിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിവിധ പ്രവാസി പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ സലാം കൂട്ടായി, സണ്ണി ഓതറ, ഡോ. ജോ വർഗീസ്, നൗഷാദ് പുതിയതോപ്പിൽ എന്നിവർ അവതരിപ്പിച്ചു. ഡോ. രമേശ് മൂച്ചിക്കൽ, അനീഷ് നായർ, സലിം മൈസൂർ, ജബ്ബാർ പാലക്കാട്, ജാഫർ താനൂർ, സൽജിൻ, അൽഅമീൻ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ പ്രവർത്തന അവലോകനവും ഭാവിപരിപാടികളുടെ രൂപരേഖയും അവതരിപ്പിച്ചു.
പ്രവാസി സാമൂഹികരംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. മുബാറക്ക് സാനിയെ പ്രശംസ ഫലകം നൽകി മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് ആദരിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. വെന്നിയൂർ ദേവൻ, സണ്ണി ഓതറ, മൊയ്തീൻ ഹാജി ചേലക്കര, സലാം കൂട്ടായി, ഡോ. ജോ വർഗീസ് എന്നിവർ സംസാരിച്ചു. ഹനീഫ മൂന്നിയൂർ നന്ദി പറഞ്ഞു.
താഹ കൊല്ലേത്ത് (മുഖ്യ രക്ഷാ.), ഡോ. മുബാറക്ക് സാനി, വെന്നിയൂർ ദേവൻ, സലാം കൂട്ടായി, മനോജ് കുമാർ, സണ്ണി ഓതറ, മൊയ്തീൻ ഹാജി ചേലക്കര (രക്ഷാ.), ഫൈസൽ മേലാറ്റൂർ (പ്രസി.), ഹനീഫ മൂന്നിയൂർ, ഡോ. രമേശ് മൂച്ചിക്കൽ (വൈസ് പ്രസി.), സതീഷ് കുമാർ നീലാംബരി (ജന. സെക്ര.), സലാം കൂട്ടായി, അനീഷ് നായർ (ജോ. സെക്ര.), ഡോ. ജോ വർഗീസ് (ട്രഷ.), ജോജോ തോമസ് (കൺവീനർ, ജീവകാരുണ്യ വിഭാഗം), സലിം മൈസൂർ (കൺവീനർ, കലാ-സാംസ്കാരികം), ഗഫൂർ പൊന്നാനി, അന്തുഷ ചെട്ടിപ്പടി (ചെയർ./കൺ., കായിക വിഭാഗം), മുനീർ നീരോൽപലം (കൺ., മീഡിയ വിഭാഗം) എന്നിവർ ഭാരവാഹികളായ 46 അംഗ കേന്ദ്ര കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

