Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'അ​ന്താ​രാ​ഷ്​​ട്ര...

'അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക് വ്യോ​മ​യാ​ന സു​ര​ക്ഷ ഫീ ​വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​നീ​യം'

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്ക് വ്യോ​മ​യാ​ന സു​ര​ക്ഷ ഫീ ​വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​പ​ല​നീ​യം
cancel

ജി​ദ്ദ: അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന യാ​ത്ര​ക്ക് വ്യോ​മ​യാ​ന സു​ര​ക്ഷ ഫീ ​വ​ർ​ധി​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​റിെൻറ ന​ട​പ​ടി​യി​ൽ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി സൗ​ദി ക​മ്മി​റ്റി ശ​ക്തി​യാ​യി പ്ര​തി​ഷേ​ധി​ച്ചു. കോ​വി​ഡ് കാ​ര​ണം പ​ല​വി​ധ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്കു​മേ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന പു​തി​യ പ്ര​ഹ​ര​മാ​ണി​ത്. വ്യോ​മ​യാ​ന സു​ര​ക്ഷ ഫീ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​റു​മാ​സ​ത്തി​നി​ടെ ര​ണ്ടാ​മ​തും കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഓ​രോ ടി​ക്ക​റ്റി​ലും 500 രൂ​പ​യാ​ണ് പ്ര​വാ​സി​ക​ൾ അ​ധി​കം ന​ൽ​കേ​ണ്ടി വ​രു​ക. കോ​വി​ഡ് കാ​ല​ത്തെ യാ​ത്ര​ക്ക് നി​ല​വി​ൽ പ്ര​വാ​സി​ക​ൾ​ക്ക് കോ​വി​ഡ് ടെ​സ്​​​റ്റി​നും മ​റ്റു​മാ​യി അ​ധി​ക ചെ​ല​വു​ണ്ട്. സൗ​ദി അ​റേ​ബ്യ​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​യ​ർ​ബ​ബി​ൾ ക​രാ​ർ ഉ​ണ്ടാ​ക്കാ​ത്ത​തു​മൂ​ലം വ​ൻ​തു​ക ന​ൽ​കി 14 ദി​വ​സം മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ താ​മ​സി​ച്ചാ​ണ് പ്ര​വാ​സി​ക​ൾ ഇ​പ്പോ​ൾ സൗ​ദി​യി​ലെ​ത്തു​ന്ന​ത്.

ഇ​ങ്ങ​നെ വ​രു​ന്ന ഭീ​മ​മാ​യ ചെ​ല​വു​ക​ൾ സാ​ധാ​ര​ണ പ്ര​വാ​സി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​ണ്. ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വീ​ണ്ടും വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഭാ​രം ല​ഘൂ​ക​രി​ച്ച് ന​ൽ​കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള സ​ർ​ക്കാ​ർ, പ്ര​വാ​സി ദ്രോ​ഹ ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് ചു​രു​ങ്ങി​യ​പ​ക്ഷം വി​ട്ടു​നി​ൽ​ക്കു​ക​യെ​ങ്കി​ലും വേ​ണ​മാ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ന്ദ്ര സ​ർ​ക്കാ​ർ തു​ട​രു​ന്ന ഇ​ത്ത​രം പ്ര​വാ​സി ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്ന് പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി പ്ര​സ്താ​വ​ന​യി​ൽ ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Central governmentaviation safety feesinternational travel
Next Story