Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി...

പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

text_fields
bookmark_border
പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി   ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം
cancel
camera_alt

പ്ര​വാ​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി
കെ.​കെ. അ​ഷ്റ​ഫ് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: 'സാ​മൂ​ഹി​ക നീ​തി​യു​ടെ രാ​ഷ്​​ട്രീ​യ​ത്തി​ന് 10 പോ​രാ​ട്ട വ​ർ​ഷ​ങ്ങ​ൾ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം ന​ട​ത്തി. വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​ക്ക്​ 10 വ​ർ​ഷം പി​ന്നി​ടു​ന്ന​തി​െൻറ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.

പി​ന്നി​ട്ട 10 വ​ർ​ഷ​ക്കാ​ല​ത്ത് അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ അ​ധി​കാ​ര പ​ങ്കാ​ളി​ത്ത​ത്തി​നും നീ​തി​ക്കും വേ​ണ്ടി​യു​ള്ള നി​ര​ന്ത​ര പോ​രാ​ട്ട​ങ്ങ​ളും നി​ര​വ​ധി സ​മ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച പാ​ർ​ട്ടി പു​തി​യ കാ​ല​ത്തി​െൻറ പ്ര​തീ​ക്ഷ​യാ​ണെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത സെ​ൻ​​​​​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സാ​ജു ജോ​ർ​ജ്​ പ​റ​ഞ്ഞു. ഒ​രു വ​ർ​ഷം നീ​ളു​ന്ന ദ​ശ​വ​ർ​ഷി​ക സേ​വ​ന പ​ദ്ധ​തി​ക​ളി​ൽ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹ​ക​ര​ണം അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെൻറ്​ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. അ​ഷ്റ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.

ഭൂ​ര​ഹി​ത​ർ, സം​വ​ര​ണ സ​മൂ​ഹ​ങ്ങ​ൾ, പാ​ർ​ശ്വ​വ​ത്കൃ​ത പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ, ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​ക്ക് ഇ​ര​യാ​കു​ന്ന​വ​ർ, കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന ജ​ന​ല​ക്ഷ​ങ്ങ​ൾ, അ​നീ​തി​ക്കും അ​ക്ര​മ​ത്തി​നും ഇ​ര​യാ​കു​ന്ന സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടിയെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ൽ​ഫെ​യ​ർ ഹോ​മു​ക​ൾ, ജ​ന​കീ​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ൽ നി​ല​യ​റ്റു​പോ​യ മ​നു​ഷ്യ​ർ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യ ടീം ​വെ​ൽ​ഫെ​യ​ർ വ​ള​ൻ​റി​യ​ർ​മാ​ർ എ​ന്നി​വ കേ​ര​ള​ത്തി​ന് പാ​ർ​ട്ടി ന​ൽ​കി​യ സ്നേ​ഹ സ്പ​ർ​ശ​മാ​യി​രു​െ​ന്ന​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഓ​ൺ​ലൈ​ൻ സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി പ്ര​സി​ഡ​ൻ​റ് സാ​ജു ജോ​ർ​ജ്​ പ​താ​ക ഉ​യ​ർ​ത്തി. അ​ജ്മ​ൽ ഹു​സൈ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ബാ​രി​ഷ് ചെ​മ്പ​ക​ശ്ശേ​രി അ​വ​താ​ര​ക​നാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. സ​മീ​ഉ​ല്ല സ്വാ​ഗ​ത​വും ശി​ഹാ​ബ് കു​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhcultural affairs
News Summary - Central Committee of the Riyadh Central Committee on Expatriate Cultural Affairs
Next Story