കേന്ദ്ര-സംസ്ഥാന ബജറ്റ് പ്രവാസികളോടുള്ള അവഗണന അംഗീകരിക്കാനാവില്ല -പ്രവാസി വെൽഫെയർ
text_fieldsദമ്മാം: കേന്ദ്ര-സംസ്ഥാന ബജറ്റ് പ്രവാസികളോടുള്ള അവഗണന അംഗീകരിക്കാനാകില്ലെന്ന് പ്രവാസി വെൽഫെയർ ദമ്മാം റീജനൽ കമ്മിറ്റി പ്രസ്താവിച്ചു. കേന്ദ്ര ബജറ്റിനു പിന്നാലെ കേരള ബജറ്റിലും പ്രവാസികള്‍ക്ക് അവഗണന മാത്രമാണുള്ളത്. മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പസ് ഫണ്ട് എന്ന കേരള ബജറ്റ് പ്രഖ്യാപനം തികച്ചും തട്ടിപ്പ് മാത്രമാണ്. നേരത്തേ പ്രവാസികള്‍ക്കായി പ്രഖ്യാപിച്ച നിരവധി വാഗ്ദാനങ്ങള്‍ നടപ്പാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ആറു മാസത്തെ ശമ്പളം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യം പറഞ്ഞു. ഇതുവരെയും അത് നടപ്പാക്കിയില്ല. പ്രവാസി പുനരധിവാസം സമഗ്രമായി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
അതും നടപ്പാക്കിയില്ല. ഗള്‍ഫ് മലയാളികളുടെ ഉയര്‍ന്ന വിമാനക്കൂലി പ്രശ്നം പരിഹരിക്കാന്‍ 15 കോടിയുടെ കോര്‍പസ് ഫണ്ട് എന്ന ബജറ്റ് പ്രഖ്യാപനം മറ്റൊരു തട്ടിപ്പ് പ്രഖ്യാപനം മാത്രമാണ്. പ്രവാസികള്‍ നിരന്തരം ആവശ്യപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ്, ക്ഷേമ പെന്ഷന് വര്‍ധന, എയര്‍ കേരള പദ്ധതി, കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസി കുടുംബങ്ങള്‍ക്കുള്ള സഹായം, ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് പുനരധിവാസം എന്നിവയെ കുറിച്ച് ബജറ്റില്‍ ഒന്നും വകയിരുത്തിയിട്ടില്ല.
സർക്കാറുകൾ പരിധിയില്ലാതെ അടിച്ചേൽപിക്കുന്ന നികുതി ഭാരങ്ങൾ മൂലം ഇനി മുതൽ നാട്ടിൽ സ്വന്തമായി ഭൂമി വാങ്ങാനോ വീട് വെക്കാനോ ചെറുകിട വാഹനങ്ങൾ സ്വന്തമാക്കാനോ ചെറുകിട സ്ഥാപനങ്ങൾ തുടങ്ങാനോ സാധാരണ പ്രവാസിക്ക് സാധിക്കില്ലെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. പെൻഷനുവേണ്ടി പ്രവാസികൾ അടക്കേണ്ട മാസാന്ത വിഹിതം സംസ്ഥാന സർക്കാർ വർധിപ്പിച്ചു. ഈ വർധിപ്പിച്ച തുക പിൻവലിക്കണമെന്നും റീജനൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

