കേന്ദ്ര, സംസ്ഥാന ബജറ്റുകൾ ജനദ്രോഹപരം
text_fieldsഅൽഖോബാർ: കേന്ദ്ര സംസ്ഥാന ബജറ്റുകൾ ജനദ്രോഹപരമാണെന്നും ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും വില വർധിപ്പിച്ച നടപടി പിൻവലിക്കണമെന്നും പ്രവാസി വെൽഫെയർ കണ്ണൂർ-കാസർകോട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഖലീലുറഹ്മാൻ അന്നടക്ക (പ്രസി.), സി.ടി. റഹീം (ജന. സെക്ര.), അഡ്വ. നവീൻ കുമാർ (ട്രഷ.), പർവേസ് മുഹമ്മദ് (വൈ. പ്രസി.), എം.കെ. സജീർ തലശ്ശേരി (സെക്ര.), സിറാജ് തലശ്ശേരി, സാജിദ് പാറക്കൽ, ഡോ. ദാരിം (എക്സിക്യൂട്ടിവ് അംഗങ്ങൾ). നാഷനൽ അംഗങ്ങളായ അൻവർ സലീം, കെ.എം. സാബിഖ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

