പ്രവാസി വിദ്യാർഥികൾക്ക് ‘സിജി’ ക്യാമ്പ്
text_fieldsദമ്മാം: പ്രവാസി വിദ്യാർഥികൾക്ക് അനുഭവങ്ങളും പാഠങ്ങളും സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ‘എക്സ്പാകാൻ’ സംഘടിപ്പിക്കുന്നു. ജൂലൈ ഒമ്പത്, 10, 11 തീയതികളിൽ കോഴിക്കോട് ചേവായൂർ സിജി ഹെഡ്ക്വാർട്ടേഴ്സ് കാമ്പസിലാണ് ക്യാമ്പ് നടക്കുന്നത്.
മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന റെസിഡൻഷ്യൽ ക്യാമ്പിൽ എജുറ്റൈൻമെൻറ് പ്രോഗ്രാമിലൂടെ വിദ്യാർഥികൾക്ക് അവരുടെ അന്തർലീനമായ കഴിവുകളെ വികസിപ്പിച്ചെടുക്കാനും അവരുടെ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കാനും സാധിക്കും. കുട്ടിയുടെ വ്യക്തിഗത വളർച്ചക്കും വിജയത്തിനും ആവശ്യമായ കരിയർ ഉൾക്കാഴ്ചകളും കഴിവുകളും ജീവിത നൈപുണ്യവും പകർന്നു നൽകും. ഒമ്പത്, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് bps.cigi.org/events എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് +966 510196559, +91 8086664008 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
