Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസെ​ലി​ബ്രി​റ്റി...

സെ​ലി​ബ്രി​റ്റി ഗോ​ൾ​ഡ​ൻ ക​പ്പ്​ ലോ​ഗോ പ്ര​കാ​ശ​ന​വും വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ്ങും

text_fields
bookmark_border
സെ​ലി​ബ്രി​റ്റി ഗോ​ൾ​ഡ​ൻ ക​പ്പ്​ ലോ​ഗോ പ്ര​കാ​ശ​ന​വും  വെ​ബ്സൈ​റ്റ് ലോ​ഞ്ചി​ങ്ങും
cancel
camera_alt??????????????? ???????? ?????????? ????? ??????????? ?????????? ???????? ????? ??????????? ??????????? ?????????? ????????????? ???????????????????

ദ​മ്മാം: പ്ര​ശ​സ്ത ഫു​ട്ബാ​ൾ താ​ര​ങ്ങ​ളാ​യ മു​ൻ ക്യാ​പ്റ്റ​ൻ ഐ.​എം. വി​ജ​യ​ൻ, അ​ന​സ് എ​ട​ത്തൊ​ടി​ക, സ​ഹ​ൽ അ​ ബ്​​ദു​ൽ സ​മ​ദ്, മു​ഹ​മ്മ​ദ്‌ റാ​ഫി, അ​ബ്​​ദു​ൽ ഹ​ക്ക്, കെ.​പി. രാ​ഹു​ൽ, ആ​സി​ഫ് സ​ഹീ​ർ, പ്ര​ദീ​പ്‌ പാ​പ്പ​ച്ച​ ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന സെ​ലി​ബ്രി​റ്റി ഗോ​ൾ​ഡ​ൻ ക​പ്പി​​െൻറ ലോ​ഗോ പ്ര​കാ​ശ​ന​വും വെ​ബ് സൈ​റ്റ് ലോ ​ഞ്ചി​ങ്ങും ന​ട​ന്നു. ഇ​റാം ഗ്രൂ​പ് സി.​ഇ.​ഒ അ​ബ്​​ദു​ൽ റ​സാ​ഖ് ലോ​ഗോ പ്ര​കാ​ശ​ന​വും, ബ​ദ​ർ അ​ൽ റ​ബി ഹോ​സ്പി​റ്റ​ൽ എം.​ഡി അ​ഹ​മ്മ​ദ് പു​ളി​ക്ക​ൽ www.aanevents.com എ​ന്ന വെ​ബ് സൈ​റ്റി​​െൻറ ലോ​ഞ്ചി​ങ്ങും നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് അ​ൽ​ഖോ​ബാ​റി​ലെ റാ​ഖ മെ​യി​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ( ജ​ല​വി സ്പോ​ർ​ട്സ് സി​റ്റി) വെ​ച്ചാ​ണ് സെ​ലി​ബ്രി​റ്റി ഗോ​ൾ​ഡ​ൻ ക​പ്പ്‌ അ​ര​ങ്ങേ​റു​ന്ന​ത്. ആ​ൻ ഇ​വ​െൻറ്​​സ്​ അ​വ​ത​രി​പ്പി​ക്കു​ന്ന നി​ഹാ​ൻ ന​ജീം മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള മ​ത്സ​രം കേ​ര​ള​ത്തി​ലെ ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണ്.

മു​ഖ്യ അ​തി​ഥി​യാ​യി പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് സം​ബ​ന്ധി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സൗ​ദി ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് നാ​ട്ടി​ൽ നി​ന്നും ഇ​ത്ര​യും അ​ധി​കം ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കു​ന്ന ഫു​ട്ബാ​ൾ മ​ത്സ​രം. ഷൈ​ജു ദാ​മോ​ദ​ർ ക​മ​േ​ൻ​റ​റ്റ​റാ​വും. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

നാ​ട്ടി​ൽ​നി​ന്നു വ​രു​ന്ന പ്ര​ശ​സ്ത താ​ര​ങ്ങ​ളോ​ടൊ​പ്പം ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​​െൻറ (ഡി​ഫ) കീ​ഴി​ലു​ള്ള ക്ല​ബു​ക​ളി​ൽ നി​ന്നു​ള്ള ക​ളി​ക്കാ​രും ഉ​ണ്ടാ​കും. പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​രം കു​ടും​ബ​ത്തോ​ടൊ​പ്പം കാ​ണു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്​​ദു​ല്ല മാ​ഞ്ചേ​രി, അ​സ്‌​ലം ഫ​റോ​ക്ക്, ന​ജീം ബ​ഷീ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newscelebrityfootball
News Summary - celebrity football-saudi-gulfnews
Next Story