Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​അ​ഹ്​​സ...

അ​ൽ​അ​ഹ്​​സ നെ​സ്‌​റ്റോ​യി​ൽ സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
അ​ൽ​അ​ഹ്​​സ നെ​സ്‌​റ്റോ​യി​ൽ സൗ​ദി   ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel

അ​ൽ​അ​ഹ്​​സ: നെ​സ്​​റ്റോ ഗ്രൂ​പ്​ സൗ​ദി അ​റേ​ബ്യ​യു​ടെ 91ാമ​ത്‌ ദേ​ശീ​യ ദി​നാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. നെ​സ്​​റ്റോ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​െൻറ അ​ൽ​അ​ഹ്​​സ ബ്രാ​ഞ്ചി​ലാ​ണ് സ്വ​ദേ​ശി പൗ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി വേ​ദി ഒ​രു​ങ്ങു​ന്ന​ത്.

ദേ​ശീ​യ ഗാ​നാ​ലാ​പ​ന മ​ത്സ​ര​ത്തോ​ടു​കൂ​ടി തു​ട​ങ്ങു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ സ്വ​ദേ​ശി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​വി​രു​ന്നും ക​ലാ കൂ​ട്ടാ​യ്മ​യാ​യ അ​ൽ​അ​ഹ്​​സ സ്​​റ്റാ​ർ​സി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത ദൃ​ശ്യ​വി​രു​ന്നും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രി​ക്കും. സൗ​ദി അ​റേ​ബ്യ​യു​ടെ ച​രി​ത്രം ആ​സ്പ​ദ​മാ​ക്കി ചോ​ദ്യോ​ത്ത​ര മ​ത്സ​ര​വും സൗ​ദി പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ധാ​ര​ണ മ​ത്സ​ര​വും ന​ട​ക്കും. ദേ​ശീ​യ ദി​ന​ത്തി​െൻറ ത​ലേ​ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ ഏ​ഴ്​ മു​ത​ൽ നെ​സ്​​റ്റോ അ​ൽ​അ​ഹ്​​സ കാ​ർ​പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ടി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്.

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​റ​ബി ഭാ​ഷ​യി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ നെ​സ്​​റ്റോ അ​ൽ​അ​ഹ്​​സ ക​സ്​​റ്റ​മ​ർ കെ​യ​റി​ൽ പേ​രു​വി​വ​ര​ങ്ങ​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. സൗ​ദി ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന വി​ല​ക്കു​റ​വി​ൽ സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ പ്ര​ത്യേ​ക പ്ര​മോ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

91 റി​യാ​ൽ നി​ര​ക്കി​ൽ പ്ര​ത്യേ​ക കോം​ബോ പാ​ക്ക്​ ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ പ​ര​മാ​വ​ധി വി​ല​കു​റ​ച്ച്​ ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് പ്ര​മോ​ഷ​ൻ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും സ്വ​ദേ​ശി വി​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ ഏ​വ​ർ​ക്കും ആ​സ്വ​ദി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും നെ​സ്​​റ്റോ ഗ്രൂ​പ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ മു​ഹ്‌​സി​ൻ ആ​രാ​മം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi national day celebration
News Summary - Celebrating the South Asian Day in Al Ahsan Street
Next Story