Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര വ​നി​ത​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
International womens day celebration
cancel
camera_alt

ന​വോ​ദ​യ വ​നി​ത​വേ​ദി സം​ഘ​ടി​പ്പി​ച്ച വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദ​മ്മാം: ന​വോ​ദ​യ റാ​ക്ക കു​ടും​ബ​വേ​ദി ഈ ​വ​ർ​ഷ​ത്തെ വ​നി​ത​ദി​നം ദ​മ്മാം ഹോ​ളി​ഡേ​യ്‌​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളു​ടെ മു​ന്നേ​റ്റം, ആ​ത്മ​വി​ശ്വാ​സം, സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി വി​വി​ധ സെ​ഷ​നു​ക​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. ഡോ. ​മു​ഹ്സി​ന മ​ഹ​മൂ​ദ് ‘ഇ​ൻ​വെ​സ്​​റ്റ്​ ഇ​ൻ വു​മ​ൻ ആ​ക്സി​ല​റേ​റ്റ് പ്രോ​ഗ്ര​സ്’ വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ ഇ​ൻ​ട്രാ​ക്റ്റി​വ് സെ​ഷ​ൻ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. സാ​മ്പ​ത്തി​ക സ്വാ​ത​ന്ത്ര്യം, കു​ടും​ബം, സൗ​ഹൃ​ദം, ഫി​റ്റ്ന​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ വ​ള​രെ കാ​ര്യ​ക്ഷ​മ​മാ​യി സ​ദ​സ്സി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാ​നും സ്ത്രീ​ക​ൾ സാ​മ്പ​ത്തി​ക​ഭ​ദ്ര​ത കൈ​വ​രി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത, ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ സാ​മ്പ​ത്തി​ക മാ​നേ​ജ്മെൻറ്​ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യം പ​ക​ർ​ന്നു​ന​ൽ​കാ​നും ക​ഴി​ഞ്ഞു.

റാ​ക്ക കു​ടും​ബ​വേ​ദി അം​ഗം ഫെ​മി​ന ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റാ​ക്ക യൂ​നി​റ്റ് വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ഹി​സാ​ന ലി​യാ​ക്ക​ത്ത്​ അ​ധ്യ​ക്ഷ വ​ഹി​ച്ചു. കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​നു രാ​ജേ​ഷ്, കേ​ന്ദ്ര​ക​മ്മി​റ്റി വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ര​ശ്മി ച​ന്ദ്ര​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഖോ​ബാ​ർ ഏ​രി​യ കു​ടും​ബ​വേ​ദി പ്ര​സി​ഡ​ൻ​റ്​ ജ​സ്‌​ന ഷ​മീം, വ​നി​ത​വേ​ദി ക​ൺ​വീ​ന​ർ ജ്യോ​ത്സ​ന, റാ​ക്ക കു​ടും​ബ​വേ​ദി യൂ​നി​റ്റ് സെ​ക്ര​ട്ട​റി ശ​ര​ണ്യ, പ്ര​സി​ഡ​ൻ​റ്​ റി​യാ​സ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഡോ. ​മു​ഹ്സി​ന മ​ഹ​മൂ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഫെ​മി​ല ഫി​റോ​സ് ന​ന്ദി പ​റ​ഞ്ഞു. ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​യി​ൽ വീ​ട്ട​ര​ങ്ങി​​ന്റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ സ്​​റ്റാ​ളു​ക​ൾ, ര​സ​ക​ര​മാ​യ ഗെ​യി​മു​ക​ൾ എ​ന്നി​വ​യും സം​ഘാ​ട​ക​ർ അ​ണി​യി​ച്ചൊ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationSaudi NewsInternational Women's Day
News Summary - celebrated International Women's Day
Next Story