ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് കമ്മിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsIഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുശൈത്ത് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച 'ആസാദി സംഗമം' സ്വാതന്ത്ര്യദിനാഘോഷ സമാപന സമ്മേളനം കോയ ചേലാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
അബഹ: ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് മുശൈത്ത് ബ്ലോക്ക് കമ്മിറ്റി 'ആസാദി സംഗമം' എന്ന പേരിൽ 76-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ആഗസ്റ്റ് 15 ന് ഖമീസിൽ തുടക്കം കുറിച്ച ആഘോഷ പരിപാടി 19ന് വെള്ളിയാഴ്ച ഖമീസ് മുശൈത്തിലെ തേജസ് ഹാളിലെ സമാപന സമ്മേളനത്തോടെ തിരശ്ശീല വീണു. ഇന്ത്യൻ സോഷ്യൽ ഫോറം ജില്ല എക്സിക്യൂട്ടിവ് സമിതി അംഗം കോയ ചേലേമ്പ്ര ആസാദി സംഗമ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയിൽ ഒരു വിഭാഗം പൗരന്മാർക്ക് വേണ്ടത്ര സ്വാതന്ത്ര്യമോ പരിഗണനയോ കിട്ടാത്ത സാഹചര്യത്തിൽ സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും വേണ്ടി ജാഗ്രതയോടെ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡൻറ് അനസ് ഒഴൂർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ ചാലിപ്പുറം, ജിദ്ദ കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗം ഹനീഫ മഞ്ചേശ്വരം എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് മിഹ്റുദ്ദീൻ പോങ്ങനാട് സ്വാഗതവും വെൽഫെയർ ഇൻ ചാർജ് മുനീർ ചക്കുവള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

