ഇഖാമ പരിശോധനയുടെ പേരിൽ അസീറിൽ വ്യാജൻമാരുടെ കവര്‍ച്ച
text_fieldsഖമീസ് മുശൈത്ത്: അസീറിെൻറ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇഖാമ പരിശോധന തുടരുന്നതിനിടെ വ്യാജ പരിശോധകരുടെ കവർച്ച. അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയ താനൂര്‍ സ്വദേശി പാണ്ടികശാലകത്ത് ഉമറാണ് കവർച്ചക്കിരയായ മലയാളികളിലൊരാൾ. പോലിസ് വേഷത്തിലെത്തിയയാൾ പരിശോധന നടത്തുന്നതിനിടെ ആയിരം റിയാലും പാസ്പോര്‍ട്ടും രണ്ടു മൊബൈല്‍ഫോണുകളും കവന്നു. കൂടെ സ്പോർട്സ് വേഷം ധരിച്ചയാളുമുണ്ടായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഖമീസ് ടൗണില്‍ രണ്ടു പൊലീസ് വേഷധാരികളും രണ്ട് അറബ് വേഷധാരികളും താമസകേന്ദ്രങ്ങളിൽ പരിശോധകരായി വന്ന് ഇഖാമ പുതുക്കിയില്ലെന്ന് പറഞ്ഞ് വിദേശികളെ മർദിക്കുകയും കൈയിലുള്ള പണവും ഇഖാമയുമായി കടന്നു കളയുകയും ചെയ്തു. നാട്ടിൽ നിന്ന് തിരിച്ചെത്തിയവരുടെ പാസ്പോർട്ടുകൾ കവർന്നതായും പരാതിയുണ്ട്. രണ്ട് മലയാളികളടക്കം പതിനഞ്ചു പേരാണ് ബുധനാഴ്ച കവർച്ചക്കിരയായത്. സ്പോണ്‍സര്‍മാര്‍ പരാതി നല്‍കിയതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗവും പൊലീസും കവർച്ചക്കിരയായവരില്‍ നിന്ന് മൊഴിയെടുത്തു. ഉമറിെൻറ പാസ്പോര്‍ട്ട് കണ്ടുകിട്ടുന്നവര്‍ 0501356651 അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
