Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എ​ക്സോ​ബോ​ട്ട് കാ​റു​ക​ൾ' പ​രി​ച​യ​പ്പെ​ടാ​ൻ മൊ​ബൈ​ൽ ഷോ​റൂം

text_fields
bookmark_border
‘എ​ക്സോ​ബോ​ട്ട് കാ​റു​ക​ൾ പ​രി​ച​യ​പ്പെ​ടാ​ൻ മൊ​ബൈ​ൽ ഷോ​റൂം
cancel

റി​യാ​ദ്: സൗ​ദി നാ​ഷ​ണ​ൽ ഓ​ട്ടോ​മൊ​ബൈ​ൽ ക​മ്പ​നി​യാ​യ 'സീ​ർ' ദ​ർ​ഇ​യ​യി​ലെ ബു​ജൈ​രി ടെ​റ​സി​ൽ ത​ങ്ങ​ളു​ടെ ആ​ദ്യ​ത്തെ മൊ​ബൈ​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ദി​യി​ലു​ട​നീ​ളം സ്റ്റോ​റു​ക​ളു​ടെ ശൃം​ഖ​ല നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ന്റെ തു​ട​ക്ക​മാ​യാ​ണി​ത്.

സൗ​ദി​യി​ൽ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത സെ​ഡാ​ൻ, എ​സ്‌.​യു.​വി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ‘എ​ക്സോ​ബോ​ട്ട്’ കാ​റു​ക​ൾ ഈ ​മൊ​ബൈ​ൽ സ്റ്റോ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി.​സൗ​ദി​യി​ലെ​യും ഈ ​മേ​ഖ​ല​യി​ലെ​യും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​ത നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മി​ക​ച്ച പ്ര​ക​ട​ന​വും ഒ​ത്തി​ണ​ങ്ങി​യ ‘എ​ക്സോ​ബോ​ട്ട് - ആ​ദ്യ പ​തി​പ്പ്’​എ​ന്ന ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ കാ​റു​ക​ൾ നേ​രി​ട്ടു​കാ​ണാ​നും ബു​ക്കി​ങി​നാ​യി അ​പേ​ക്ഷി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്കും ഈ ​മൊ​ബൈ​ൽ സ്റ്റോ​ർ അ​വ​സ​രം ഒ​രു​ക്കു​ന്നു​ണ്ടെ​ന്ന് ക​മ്പ​നി പ​റ​ഞ്ഞു. സൗ​ദി​യി​ൽ കാ​ർ നി​ർ​മാ​ണ വ്യ​വ​സാ​യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള 'സീ​ർ' ക​മ്പ​നി​യു​ടെ യാ​ത്ര​യി​ലെ പു​തി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​ഉ​ദ്ഘാ​ട​ന​മെ​ന്ന് 'സീ​ർ' ക​മ്പ​നി കൊ​മേ​ഴ്സ്യ​ൽ ഹെ​ഡ് ലോ​യ് അ​ൽ​ശു​റ​ഫ വ്യ​ക്ത​മാ​ക്കി.

സൗ​ദി ച​രി​ത്ര​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള വേ​രോ​ട്ട​മു​ള്ള​തും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്റെ​യും ദേ​ശീ​യ അ​ഭി​മാ​ന​ത്തി​ന്റെ​യും പ്ര​ഭ​വ​കേ​ന്ദ്ര​വു​മാ​യ ദ​ർ​ഇ​യ​യെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യു​ള്ള ക​മ്പ​നി​യു​ടെ തു​ട​ക്ക​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത് അ​തു​കൊ​ണ്ടാ​ണ്. പ​ഴ​യ​കാ​ല പൈ​തൃ​ക​വും ഭാ​വി​യു​ടെ സ്വ​പ്ന​ങ്ങ​ളും സം​ഗ​മി​ക്കു​ന്ന ഇ​വി​ടെ നി​ന്നാ​ണ് ക​മ്പ​നി ‘എ​ക്സോ​ബോ​ട്ട്’ നേ​രി​ട്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ൽ​ശു​റ​ഫ പ​റ​ഞ്ഞു.

സൗ​ദി​യി​ലെ ആ​ദ്യ ഇ​ല​ക്ട്രി​ക് കാ​ർ ‘എ​ക്സോ​ബോ​ട്ട്’ വി​ത​ര​ണം ചെ​യ്യു​ന്ന​ത് അ​ടു​ത്ത വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ന്റെ അ​വ​സാ​ന​ത്തി​ലോ അ​ല്ലെ​ങ്കി​ൽ ര​ണ്ടാം പാ​ദ​ത്തി​ന്റെ തു​ട​ക്ക​ത്തി​ലോ ആ​യി​രി​ക്കു​മെ​ന്നും അ​ൽ​ശു​റ​ഫ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ceer Unveils Exobot Cars
Next Story