Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​സി.​ഡ​ബ്ലി​യു.​എ...

സി.​സി.​ഡ​ബ്ലി​യു.​എ ത​ബൂ​ക്ക് പ്ര​വി​ശ്യ ഘ​ട​കം പു​നഃ​സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സി.​സി.​ഡ​ബ്ലി​യു.​എ ത​ബൂ​ക്ക് പ്ര​വി​ശ്യ ഘ​ട​കം പു​നഃ​സം​ഘ​ടി​പ്പി​ച്ചു
cancel
Listen to this Article

ത​ബൂ​ക്ക്: ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്മി​റ്റി ഫോ​ർ ക​മ്മ്യൂ​നി​റ്റി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സി.​സി.​ഡ​ബ്ലി​യു.​എ) ത​ബൂ​ക്ക് പ്ര​വി​ശ്യ ഘ​ട​കം പു​നഃ​സം​ഘ​ടി​പ്പി​ച്ചു. നി​ല​വി​ലു​ള്ള അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ പു​തി​യ പ്ര​തി​നി​ധി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് അ​സോ​സി​യേ​ഷ​ൻ വി​പു​ലീ​ക​രി​ച്ച​ത്.

നി​ല​വി​ൽ സ​മി​തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സി​റാ​ജ് എ​റ​ണാ​കു​ളം, ഉ​ണ്ണി മു​ണ്ടു​പ​റ​മ്പ് എ​ന്നി​വ​ർ​ക്കൊ​പ്പം ഉ​ബൈ​സ് മു​സ്ത​ഫ, ലാ​ലു ശൂ​ര​നാ​ട്, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട് എ​ന്നി​വ​രെ പു​തു​താ​യി അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യി കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ്മ​ദ് ഖാ​ൻ സൂ​രി തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് വെ​ൽ​ഫ​യ​ർ വി​ങി​ന് കീ​ഴി​ൽ 2009ൽ ​രൂ​പീ​കൃ​ത​മാ​യ സി.​സി.​ഡ​ബ്ലി​യു.​എ, പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന നി​യ​മ​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു​വ​രു​ന്നു.

പ്ര​വി​ശ്യ​യി​ലെ ത​ബൂ​ക്ക്, ഹ​ഖ്ൽ, ദു​ബ, തൈ​മ, അ​ൽ​വ​ജ്ഹ്, ഉം​ല​ജ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​ത്തി​നു​ള്ള സ​ഹാ​യ​ത്തി​നാ​യി താ​ഴെ ന​ൽ​കി​യ മൊ​ബൈ​ൽ ന​മ്പ​റു​ക​ളി​ൽ സി.​സി.​ഡ​ബ്ലി​യു.​എ പ്ര​തി​നി​ധി​ക​ളെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. സി​റാ​ജ് എ​റ​ണാ​കു​ളം (0553623031), ഉ​ണ്ണി മു​ണ്ടു​പ​റ​മ്പ് (0557388189), ഉ​ബൈ​സ് മു​സ്ത​ഫ (0533029266), ലാ​ലു ശൂ​ര​നാ​ട് (0502052472), ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട് (053578968).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - CCWA Tabuk Provincial Unit Reorganized
Next Story