Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.ബി.എസ്​.ഇ സോണൽ...

സി.ബി.എസ്​.ഇ സോണൽ ഫുട്ബാൾ; അൽ യാസ്മിനെ തകർത്ത് അൽ ആലിയ സ്കൂളിന് വിജയം

text_fields
bookmark_border
സി.ബി.എസ്​.ഇ സോണൽ ഫുട്ബാൾ; അൽ യാസ്മിനെ തകർത്ത് അൽ ആലിയ സ്കൂളിന് വിജയം
cancel
camera_alt

സി.ബി.എസ്​.ഇ സോണൽ ഫുട്ബാളിൽ ജേതാക്കളായ റിയാദിലെ അൽ ആലിയ സ്​കൂൾ ടീം

റിയാദ്: 34-ാമത് സി.ബി.എസ്​.ഇ സോണൽ (അണ്ടർ 19) ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വിജയം സ്വന്തമാക്കി റിയാദിലെ അൽ ആലിയ ഇൻറർനാഷനൽ സ്കൂൾ. ആവേശകരമായ ഫൈനൽ മത്സരത്തിൽ അൽ യാസ്മിൻ സ്കൂളിനെ പരാജയപ്പെടുത്തിയാണ് അൽ ആലിയ കിരീടം ചൂടിയത്. ഈ വിജയത്തോടെ ജുബൈലിൽ നടക്കാനിരിക്കുന്ന ക്ലസ്​റ്റർ ചാമ്പ്യൻഷിപ്പിൽ റിയാദിനെ പ്രതിനിധീകരിച്ച് അൽ ആലിയ ടീം പങ്കെടുക്കും.

കോച്ച് ആതിഫ് ബുഖാരിയുടെ തന്ത്രപരമായ ശിക്ഷണമാണ് ടീമിനെ മികച്ച പ്രകടനത്തിലേക്ക് നയിച്ചത്. കായികാധ്യാപകരായ മുഹമ്മദ് സിറാജ്, ആദർശ് എന്നിവരുടെ സാങ്കേതിക പിന്തുണയും സ്പോർട്സ് അക്കാദമി ചീഫ് കോഓഡിനേറ്റർ മുഹമ്മദ് ഷാനിഫി​െൻറ സജീവ സാന്നിധ്യവും ടീമി​െൻറ കുതിപ്പിന് കരുത്തേകി.

അൽ ആലിയ സ്പോർട്സ് അക്കാദമിയുടെ കൂട്ടായ പ്രവർത്തനത്തി​െൻറ ഫലം കൂടിയാണ് ഈ നേട്ടം. സ്കൂൾ മാനേജ്‌മെൻറ്​, പ്രിൻസിപ്പൽ കവിത ലത കതിരേശൻ, സൂപ്പർവൈസർ ശ്രീകാന്ത് രാധാകൃഷ്ണൻ എന്നിവർ മിന്നും വിജയം കൈവരിച്ച കായികതാരങ്ങളെ അഭിനന്ദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSECBSE Zonal Football
News Summary - CBSE Zonal Football; Al Alia School defeats Al Yasmin to win
Next Story