സി.ബി.എസ്.ഇ സോണൽ ഫുട്ബാൾ: ഇന്ത്യൻ സ്കൂൾ ജേതാക്കൾ
text_fieldsസി.ബി.എസ്. ഇ ക്ലസ്റ്റർ ഫുഡ്ബാൾ മത്സരത്തിലെ ഫൈനലിൽ മാറ്റുരച്ച ടീമുകൾ അതിഥികൾക്കൊപ്പം
ദമ്മാം:32ാമത് സി.ബി.എസ്.ഇ ക്ലസ്റ്റർ ഫുട്ബോൾ ഈസ്റ്റേൺ സോണൽ മത്സരത്തിൽ ദമ്മാം ഇന്റർനാഷനൽ സ്കൂൾ ജേതാക്കളായി. സി.ബി.സ്.ഇ സൗദി ചാപ്റ്ററിനു കീഴിൽ കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ജുബൈൽ, അൽ ഹസ, അൽ ഖോബാർ പ്രദേശങ്ങളിലെ 6 സി.ബി.സ്.ഇ സ്കൂളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അൽ ഖോബാർ അൽ നഹ്ദ ഫ്ലഡ് ലിസ്റ്റ് സ്റ്റേഡിയത്തിൽ മൂന്നു ദിവസങ്ങളിലായി നടന്ന 6 മത്സരങ്ങളിൽ ആദ്യമത്സരത്തിൽ ദമ്മാം അൽ മുന സ്കൂൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു ഡ്യൂൺസ് ഇന്റർനാഷനൽ സ്കൂളിനെ പരാജയപ്പെടുത്തി സെമിയിൽ കടന്നു. രണ്ടാം പാത മത്സരത്തിൽ അൽ ഹാസ മോഡേൺ ഇന്റർനാഷനൽ സ്കൂൾ എതിരില്ലാത്ത 5 ഗോളുകൾക്കു അൽ കൊസാമാ സ്കൂളിനെ പരാജയപെടുത്തി സെമിയിൽ കടന്നു.
ദമ്മാം അൽ മുന സ്കൂളിന്റെ ആതിഥേയത്ത്വത്തിൽ നടന്ന സംഘാടക സമിതി പതിവിൽ നിന്നും വിപരീതമായി ജനകീയമായി നടത്തിയ കാൽപന്തുകളിയുടെ മാമാങ്കം അൽ മുന സ്കൂൾ മാനേജിങ് ഡയറക്ടർ ഡോക്ടർ ടി പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു.പ്രവിശ്യയിലെ സ്കൂൾ അതികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും രക്ഷിതാക്കളുടെയും നിറ സാന്നിധ്യത്തിൽ നടന്ന ദമ്മാം അൽ മുന ഇന്റർനാഷനൽ സ്കൂൾ, അൽഹസ മോഡേൺ സ്കൂൾ മൂന്നാംസ്ഥാന മത്സരം സമനിലയിൽ അവസാനിച്ചു. ഫൈനൽ മത്സരത്തിൽ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ദമ്മാം എതിരില്ലാത്ത മൂന്നു ഗോളുകൾക്കു ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ജുബൈലിനെ പരാജയപ്പെടുത്തി.
ഹാട്രിക് നേടിയ ഐ ഐ എസ് ഡി യുടെ ഫലാഹ് ഫൈസൽ നേടിയ ഗോളിലാണ് ഇന്ത്യൻ സ്കൂൾ ദമാം ജേതാക്കളായത്. ഹാട്രിക് നേടിയ അഫ്നാൻ (ഐ ഐ എസ ജുബൈൽ) ഫലാഹ് ഫൈസൽ (ഐ ഐ എസ് ഡി ) മാൻ ഓഫ് ദി മാച്, നദീം മുഹമ്മദ് (അൽ മുന സ്കൂൾ ) , മുഹമ്മദ് കായ മോഡേൺ ഹസ ( എമേർജിങ് പ്ലയെർ ), മാസ്റ്റർ ഇർഫാൻ (ബെസ്റ്റ് ഡിഫൻഡർ), ജോസഫ് മോബിൻ (ഏറ്റവും നല്ല ഗോളി ) , മുഹമ്മദ് സാഹി (പ്ലയർ ഓഫ് ദി ഡേ ) വ്യക്തിഗത ചാമ്പ്യൻ മാരയി.അൽ മുന സ്കൂൾ മാനേജിങ് ഡയറക്ടർ ഡോക്ടർ ടി പി മുഹമ്മദ് ജേതാക്കൾക്കുള്ള ട്രഫി സമ്മാനിചു. നദ ക്ലബ് വൈസ് പ്രസിഡന്റ്
സഈദ് , പ്രിൻസിപ്പൽ മാരായ ആലംഗീർ , കാസ്സിം ഷാജഹാൻ, കാദർ മാസ്റ്റർ, റാസാ റഷീദ്, പർവേസ്, ഡിഫ രക്ഷാധികാരി മുജീബ്, എന്നിവർ സമ്മങ്ങൾ വിതരണം ചെയ്തു. സാമൂഹ്യ പ്രവർത്തകരായ ഹസ്നയിൻ , അ സ്ലം , സിദീഖ് പാണ്ടികശാല, ഇക്ബാൽ ആനമങ്ങാട്, മുജീബ് കൊളത്തൂർ, റഹ്മാൻ കരയാട് , ഷാനി , സംഘടക സമിതി അംഗങ്ങളായ ശിഹാബ്, പ്രദീപ് കുമാർ, നിഷാദ്, നൗഫൽ, സിറാജ്, ശിഹാബ്, ഉണ്ണീൻ, അമരാൻ, മുഹമ്മദ് അലി, നജ്മുദ്ധീൻ, അനീസ് , അനസ് എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. റഫറിമാരായ ഹനീഫ ചേളാരി , സഫീർ അലി വാണിയമ്പലം , സുഹൈബ് എടത്തനാട്ടുകര , സിയാസ് താനൂർ, നിഷാദ് തുവ്വുർ, നൗഫൽ എന്നിവർ കളി നിയയന്ത്രിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

