തിളക്കമേറിയ വിജയവുമായി യാര സ്കൂൾ
text_fieldsറിയാദ്: ഇൗ വർഷത്തെ അഖിലേന്ത്യ സീനിയർ സ്കൂൾ സർട്ടിഫിക്കറ്റ് പരീക്ഷയിൽ (സി.ബി.എസ്.ഇ) റിയാദിലെ യാര ഇൻറർനാഷനൽ സ്കൂൾ വിദ്യാർഥികൾ തിളക്കമുള്ള വിജയം കരസ്ഥമാക്കി.
സയൻസ്, കോമേഴ്സ് എന്നീ സ്ട്രീമുകളിൽ 100 ശതമാനം വിജയമാണ്. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഫസ്റ്റ് ക്ലാസ് നേടി. 92 ശതമാനം വിദ്യാർഥികൾ ഡിസ്റ്റിങ്ഷനോടെയാണ് വിജയിച്ചത്.
95.6 ശതമാനം മാർക്ക് നേടി ഇൻശ ഷമീം, ലയ ബാലകുമാർ എന്നിവർ സ്കൂളിൽ ഒന്നാം സ്ഥാനത്തെത്തി. 94.4 ശതമാനം മാർക്കോടെ നന്ദിനി ബൊഗിനേനിയും 93.8 ശതമാനം മാർക്കോടെ ഹഫ്സ അൻസാരിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. കോവിഡ് മഹാമാരിയുടെ കാലത്തും സ്കൂൾ ആവിഷ്ക്കരിച്ച പഠനപ്രവർത്തനത്തെ ഫലപ്രദമായി വിനിയോഗിച്ച വിദ്യാർഥികളെ സ്കൂൾ പ്രിൻസിപ്പൽ ആസിമ സലീം അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

