Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.ബി.എസ്​.ഇ 10ാം...

സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷാഫലം

text_fields
bookmark_border
സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷാഫലം
cancel

ച​രി​ത്രം ആ​വ​ർ​ത്തി​ച്ച്​ ദ​മ്മാം സ്​​കൂ​ൾ
ദമ്മാം: കാ​ല​മെ​ത്ര മാ​റി​യാ​ലും ദ​മ്മാം സ്​​കു​ൾ ച​രി​ത്രം ആ​വ​ർ​ത്തി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​​ പ​രീ​ക്ഷ​ഫ​ല​ത്തി​ലും നൂ​റു മേ​നി വി​ജ​യം കൊ​യ്​​ത്​​ സ്​​കൂ​ൾ ച​രി​ത്രം ആ​വ​ർ​ത്തി​ച്ചു. പ​തി​വു​പോ​ലെ പെ​ൺ​കു​ട്ടി​ക​ൾ​ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും ആ​ദ്യ സ്​​ഥാ​ന​ങ്ങ​ൾ ക​ര​സ്​​ഥ​മാ​ക്കി​യ​ത്. 97.8 ശ​ത​മാ​നം മാ​ർ​ക്ക്​ വീ​തം നേ​ടി ലി​യാ​ന ത​യ്യി​ലും അ​ന​ശ്വ​ര ശ​ശി​ധ​ര​നും ആ​ദ്യ റാ​ങ്ക്​ പ​ങ്കു​വെ​ച്ചു. വി​ജ​യ ബി​ജു​വും ശ്രാ​വ​ണി സി​ങ്ങും (97.6 ശ​ത​മാ​നം) ര​ണ്ടാം സ്​​ഥാ​നം പ​ങ്കു​വെ​ച്ചു. 97.4 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ മേ​വി​ന മ​നോ​ജ്​ മാ​ത്യു മൂ​ന്നാം സ്​​ഥാ​നം ക​ര​സ്​​ഥ​മാ​ക്കി. 97 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി അ​ർ​ജു​ൻ അ​നി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ഭി​മാ​നം കാ​ത്തു. 96.4 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി മു​ഹ​മ്മ​ദ്​ യൂ​സു​ഫ്​ ജ​മാ​ലും 96.2 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി സെ​യ്​​ദ്​ വ​ജീ​ഹു​ദ്ദീ​ൻ ഹ​സ​ൻ തൊ​ട്ടു പി​ന്നി​ലു​മെ​ത്തി. 864 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി​യ ദ​മ്മാം സ്​​കൂ​ളി​ൽ 95 കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ്​ 60 ശ​ത​മാ​ന​മോ അ​തി​ൽ താ​െ​ഴ​േ​യാ മാ​ർ​ക്ക്​ നേ​ടി​യ​ത്. 

167 കു​ട്ടി​ക​ളാ​ണ്​ 90 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി വി​ജ​യി​ച്ച​ത്. 247 കു​ട്ടി​ക​ൾ 80നും 90​നും ഇ​ട​യി​ൽ ശ​ത​മാ​നം മാ​ർ​ക്കു​ക​ൾ നേ​ടി. 216 കു​ട്ടി​ക​ൾ​ക്ക്​ 70 ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലാ​ണ്​ മാ​ർ​ക്ക്. വി​ട്ടു​വീ​ഴ്​​ച​യി​ല്ലാ​ത്ത സ​മ​ർ​പ്പ​ണ​മാ​ണ്​ ദ​മ്മാം സ്​​കൂ​ളി​നെ ച​രി​ത്രം ആ​വ​ർ​ത്തി​ക്കാ​ൻ പ്രാ​പ്​​ത​മാ​ക്കി​യ​തെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ സു​ബൈ​ർ ഖാ​ൻ പ​റ​ഞ്ഞു. സ്​​കൂ​ളി​​െൻറ അ​ഭി​മാ​നം കാ​ക്കാ​ൻ പ്ര​യ​ത്​​നി​ച്ച അ​ധ്യാ​പ​ക​രെ​യും കു​ട്ടി​ക​ളെ​യും ഭ​ര​ണ​സ​മി​തി ചെ​യ​ർ​മാ​ൻ ഫ​ർ​ഖാ​ൻ മ​ു​ഹ​മ്മ​ദും ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ചു.

റിയാദ്​ ഇന്ത്യൻ സ്​കൂളിൽ മികച്ച വിജയം
റിയാദ്​: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ റി​യാ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലും മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 418 വി​ദ്യാ​ർ​ഥി​ക​ളി​ൽ 385 പേ​ർ വി​ജ​യി​ച്ചു. 33 പേ​ർ ഭാ​ഗി​ക വി​ജ​യ​വും നേ​ടി. സ​മ്പൂ​ർ​ണ പ​രാ​ജി​ത​രാ​യി ആ​രു​മി​ല്ല. 56 ശ​ത​മാ​നം കു​ട്ടി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു​ മു​ക​ളി​ൽ മാ​ർ​ക്ക്​ നേ​ടി. 179 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഡി​സ്​​റ്റി​ങ്​​ഷ​ൻ ല​ഭി​ച്ചു. 310 പേ​ർ ഡി​സ്​​റ്റി​ങ്​​​ഷ​നോ​ടു​കൂ​ടി ഫ​സ്​​റ്റ്​ ക്ലാ​സ്​ നേ​ടി. 50 കു​ട്ടി​ക​ൾ​ക്ക്​ സെ​ക്ക​ൻ​ഡ്​ ക്ലാ​സും 25 പേ​ർ​ക്ക്​ തേ​ർ​ഡ്​ ക്ലാ​സും ല​ഭി​ച്ചു. 97.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മാ​ന​സി മു​ര​ളീ​ധ​ര​ൻ സ്​​കൂ​ളി​ലെ ഒ​ന്നാം റാ​ങ്കും അം​ന സെ​ബി​ൻ (97.4 ശ​ത​മാ​നം) ര​ണ്ടാം റാ​ങ്കും, ഷാ​സ സാ​ജി​ദ്​ (97.2 ശ​ത​മാ​നം) മൂ​ന്നാം റാ​ങ്കും നേ​ടി. 

ജിദ്ദ ഇന്ത്യൻ സ്കൂളിൽ 98.8 ശതമാനം വിജയം
ജി​ദ്ദ: സി.​ബി.​എ​സ്.​ഇ 10ാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ജി​ദ്ദ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്നു പ​രീ​ക്ഷ എ​ഴു​തി​യ 645 പേ​രി​ൽ 637 പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ​ട്ടു പേ​ർ ഭാ​ഗി​ക​മാ​യും വി​ജ​യി​ച്ചു. 98.8 ശ​ത​മാ​ന​മാ​ണ് മൊ​ത്തം വി​ജ​യ​ശ​ത​മാ​നം. 494 (98.8 ശ​ത​മാ​നം) മാ​ർ​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി മ​ല​യാ​ളി​യാ​യ ദേ​വി​ക സ​ജി​ത്ത് സ്‌​കൂ​ളി​‍​െൻറ അ​ഭി​മാ​ന​മാ​യി. കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി​യും സൗ​ദി അ​രാം​കോ ജീ​വ​ന​ക്കാ​ര​നു​മാ​യ സ​ജി​ത്തി​​െൻറ​യും അ​ശ്വ​തി​യു​ടെ​യും മ​ക​ളാ​യ ദേ​വി​ക പ​ഠ​ന​കാ​ര്യ​ത്തി​ൽ മാ​ത്ര​മ​ല്ല നൃ​ത്ത​ത്തി​ലും പെ​യി​ൻ​റി​ങ്ങി​ലു​മെ​ല്ലാം ഏ​റെ മി​ക​വു​പു​ല​ർ​ത്തു​ന്ന ക​ലാ​കാ​രി​കൂ​ടി​യാ​ണ്. 489 (97.8 ശ​ത​മാ​നം) മാ​ർ​ക്കോ​ടെ ന​ശ്‌​വ ഉ​മ​ർ, ക്രി​സ്​​റ്റി​ന ജി​മ്മി​ച്ച​ൻ, സോ​ബി​യ ത​ബ​രി​സ് എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 487 (97.4 ശ​ത​മാ​നം) മാ​ർ​ക്കു​മാ​യി നി​വേ​ദി​ത രാ​ജീ​വ് ലാ​ൽ, സു​ഹ മ​റി​യം ഫൈ​സ​ൽ, ഹെ​ന മ​റി​യം സാ​ജി​ദ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു. 484 (96.8 ശ​ത​മാ​നം) മാ​ർ​ക്കോ​ടെ മു​ഹ​മ്മ​ദ് ശാ​മി​ൽ പൊ​ന്ന​ങ്ങ​ത്തൊ​ടി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. 483 (96.6 ശ​ത​മാ​നം) മാ​ർ​ക്കു​ക​ൾ നേ​ടി നേ​ഹ മൈ​ക്കി​ൾ ബി​ജു, ഫൈ​ഖ് ആ​ലം എ​ന്നി​വ​ർ അ​ഞ്ചാം സ്ഥാ​നം പ​ങ്കി​ട്ടു. ആ​ദ്യ 10 സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ 18 പേ​രി​ൽ 16ഉം ​പെ​ൺ​കു​ട്ടി​ക​ളാ​ണ്. ശാ​രീ​രി​ക​പ്ര​ശ്‍ന​ങ്ങ​ൾ ത​ര​ണം ചെ​യ്ത് വീ​ൽ​ചെ​യ​റി​ൽ സ്‌​കൂ​ളി​ലെ​ത്തു​ന്ന മ​ല​യാ​ളി​യാ​യ ഷാ​ഹി​ദ് അ​ബ്​​ദു​ൽ​സ​മ​ദ്‌ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ 100 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​തും ശ്ര​ദ്ധേ​യ​മാ​യി.

ജു​ബൈ​ൽ സ്കൂ​ളി​ൽ നൂ​റു​മേ​നി
ജു​ബൈ​ൽ: ജു​ബൈ​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ 10ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ കു​ട്ടി​ക​ളും വി​ജ​യി​ച്ചു. ആ​കെ 332 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ്ര​ൻ​ജാ​ൽ ശ​ർ​മ, ഗൗ​രി ശ​ങ്ക​ര​ൻ എ​ന്നി​വ​ർ 98.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്​​കൂ​ളി​ലെ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. നൈ​ല ഫാ​ത്വി​മ (97.6), അം​ന റ​ഹ്​​മാ​ൻ (97.4) എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ ഡോ. ​നൗ​ഷാ​ദ് അ​ലി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEgulf newssaudi news
News Summary - cbse-saudi news -gulf news
Next Story