സി.ബി.എസ്.ഇ പരീക്ഷ മുടങ്ങി; രക്ഷിതാക്കൾ ആശങ്കയിൽ
text_fieldsറിയാദ്: കോവിഡ് 19 വ്യാപനം തടയുന്നതിെൻറ ഭാഗമായി സൗദിയിലെ സ്കൂളുകൾ അടച്ചതുകാരണം ബാക്കിയുള്ള രണ്ടു പരീക്ഷകൾ എഴുതാനാകാതെ ബുദ്ധിമുട്ടുന്ന വിദ്യാർഥികളുടെ രക്ഷിതാക ്കൾ ആശങ്കയിൽ. സി.ബി.എസ്.ഇ സിലബസ് പ്രകാരം ഫൈനൽ പരീക്ഷകൾ നടന്നുകൊണ്ടിരിക്കുന്ന സമ യത്താണ് രാജ്യത്ത് കോവിഡ് സ്ഥിരീകരണം ഉണ്ടായത്. രോഗഗൗരവം കണക്കിലെടുത്ത് സൗദിയിലെ മുഴുവൻ സ്കൂളുകളും അടച്ചിടാൻ വിദ്യാഭ്യാസമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഇൗ മാസം 14, 17 തീയതികളിൽ നടക്കാനിരുന്ന ബയോളജി, മാത്സ് പരീക്ഷകളാണ് മുടങ്ങിയത്.
സൗദിയിലും കുവൈത്തിലും ബഹ്റൈനിലും മാത്രമാണ് ഈ രണ്ടു പരീക്ഷകളും നടക്കാതിരുന്നത്. മറ്റ് എല്ലാ രാജ്യങ്ങളിലും ഈ പരീക്ഷകൾ കൃത്യമായി നടക്കുകയും ചെയ്തു. പരീക്ഷ മുടങ്ങിയതുകാരണം ഈ വിദ്യാർഥികൾക്ക് നാട്ടിൽ ഏപ്രിൽ, േമയ് മാസങ്ങളിൽ നടക്കുന്ന മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. മറ്റു രാജ്യങ്ങളിൽ പരീക്ഷ നടന്നതുകൊണ്ടുതന്നെ എൻട്രൻസ് പരീക്ഷ മാറ്റിവെക്കാനുള്ള സാധ്യത ഇല്ല എന്നതും വിദ്യാർഥികളെയും രക്ഷകർത്താക്കളെയും ഒരുപോലെ വിഷമഘട്ടത്തിൽ ആക്കിയിരിക്കുകയാണ്.
വിദ്യാർഥികൾ ഇന്ത്യയിൽ നടക്കാനിരിക്കുന്ന എൻട്രൻസ് പരീക്ഷകൾക്ക് അപേക്ഷ മുൻകൂട്ടിനൽകി അതിനായി പഠനം തുടങ്ങിയവരുമാണ്. ഇന്ത്യയിൽ ആദ്യം നടക്കേണ്ടിയിരിക്കുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) പരീക്ഷയാണ്. ഇത് ഏപ്രിൽ അഞ്ചു മുതൽ 11വരെയാണ് നടക്കുന്നത്. പലതവണ സ്കൂളുകളുമായും ഇന്ത്യൻ എംബസി അള്ളതെന്നും അത് കഴിഞ്ഞാൽ അനുകൂലമായ ഒരുവിധി ഉണ്ടാകുമെന്നുമാണ് ഇപ്പോൾ സ്കൂൾ അധികൃതർ നൽകുന്ന മറുപടി.
എൻട്രൻസ് പരീക്ഷകൾ മുന്നിൽനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം കൂടി അധികൃതരെ അറിയിച്ച് സി.ബി.എസ്.ഇ പരീക്ഷകൾ ബാക്കി കൂടി പൂർത്തിയാക്കാൻ അനുമതി നേടിയെടുക്കണം എന്നാണ് രക്ഷിതാക്കളുടെ ആവശ്യം. അതിനാവശ്യമായ എല്ലാ സുരക്ഷാമുൻകരുതലും സ്വീകരിച്ചുകൊണ്ടുതന്നെ പരീക്ഷ നടത്താനാകുമോ എന്ന് ആരായണം എന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. നിയന്ത്രണം മാറി മുടങ്ങിയ പരീക്ഷകൾ നടത്തി ഫലം വരുന്നതുവരെ നാട്ടിലെ എൻട്രൻസ് പരീക്ഷ മാറ്റിവെച്ചിരുന്നെങ്കിൽ എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കൾ. ഈ വിഷയത്തിൽ സൗദിയിലെ എല്ലാ സംഘടനകളും സഹകരിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
