സി.ബി.എസ്.ഇ പ്ലസ് ടു ഫലം: സൗദിയിൽ ഉയർന്നമാർക്ക് ആമിനക്കും ജെസിക്കും റോഷനും
text_fieldsറിയാദ്: സി.ബി.എസ്.ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചപ്പോൾ സൗദിഅറേബ്യയിലെ സ്കൂളുകൾക്ക് തിളക്കമാർന്ന വിജയം. കൂടുതൽ മാർക്ക് നേടി റിയാദ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ജെസി ഡാഫ്നി, ജിദ്ദ ഇന്ത്യൻ സ്കൂളിലെ ആമിന അശ്റഫ്, ദമ്മാം ഇന്ത്യൻ സ്കൂളിലെ റോഷൻ രാജു എന്നിവർ മുന്നിലെത്തി. മൂന്നുപേർക്കും 97.2 ശതമാനം മാർക്ക്.
കന്യാകുമാരി നാഗർകോവിൽ സ്വദേശി ജോർജിെൻറയും വിജയമേരിയുടെയും മകളാണ് ജെസി ഡാഫ്നി. റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ക്വാളിറ്റി അഷ്വറൻസ് ഒാഫീസറാണ് ജോർജ്. അമീർ സുൽത്താൻ യൂനിവേഴ്സിറ്റിയിൽ ലക്ചററാണ് വിജയമേരി. 14 വർഷമായി റിയാദിലുള്ള ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ജെസി. മൂത്തമകൻ ജെറി ആൽവിൻ ട്രിച്ചി എൻ.െഎ.െഎ.റ്റിയിൽ വിദ്യാർഥിയാണ്. എൽ.കെ.ജി മുതൽ സൗദിയിൽ തന്നെയാണ് ജെസിയുടെ വിദ്യാഭ്യാസം. ഉപരിപഠനത്തിന് ട്രിച്ചി എൻ.െഎ.െഎ.ടിയിൽ കെമിക്കൽ എൻജിനീയറിങ്ങിന് ചേരണമെന്നാണ് ജെസിയുടെ ആഗ്രഹം.
കോഴിക്കോട് വടകര സ്വദേശിയും ജിദ്ദയിൽ അൽഖലീജിയ ജീവനക്കാരനുമായ അഷ്റഫിെൻറ മകളാണ് ആമിന അഷ്റഫ്. എൻട്രൻസിന് പഠിക്കാനാണ് ആമിനയുടെ ആഗ്രഹം. ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥിയാണ് റോഷൻ രാജു.
ജിദ്ദ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂളിന് മികച്ച വിജയമാണ് ഉണ്ടായത്. ചെന്നൈ സ്വദേശിയും ബഡ്ജറ്റ് റെൻറ് എ കാർ ജീവനക്കാരനുമായ നാസറുദ്ദീെൻറ മകൾ അഫ്രീൻ ഹൂരിയ നാസറുദ്ദീൻ 96.2 ശതമാനം മാർക്ക് (481 മാർക്ക്) വാങ്ങി രണ്ടാം സ്ഥാനവും തലശ്ശേരി സ്വദേശി ജെ.എൻ.എച്ച് ആശുപത്രിയിലെ ഡോ.ഷമീറിെൻറ മകൾ അമൽ ഷമീർ 96 ശതമാനം മാർക്ക് (480 മാർക്ക്) വാങ്ങി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹോം സയൻസിന് 100 ശതമാനവും കെമിസ്ട്രിക്ക് 99 ശതമാനവും മാർക്കും അമൽ ഷമീർ കരസ്ഥമാക്കിയിട്ടുണ്ട്.
സ്കൂളിൽ പരീക്ഷക്കിരുന്ന 511 കുട്ടികളിൽ 36 വിദ്യാർഥികൾ 90 ശതമാനം മാർക്കും 470 വിദ്യാർഥികൾ 60 ശതമാനം മാർക്കും കരസ്ഥമാക്കി. 20 വിദ്യാർഥികൾ കംമ്പാർട്ട്മെൻറായാണ് പരീക്ഷ എഴുതിയത്. ഒരു വിദ്യാർഥി പരാജയപ്പെട്ടു. വിവിധ വിഷയങ്ങളിലായി 1379 ഡിസ്റ്റിങ്ഷനും 554 എ1 ഗ്രേഡും നേടിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ഒന്നാം റാങ്ക് വാങ്ങിയ ആമിന അഷ്റഫ് എൻട്രൻസിന് പഠിക്കാനും രണ്ടാം റാങ്കുകാരി അഫ്രീന ഹൂരിയ കെമിസ്ട്രിയിൽ റിസർച്ച് നടത്തുവാനും നീറ്റ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന അമൽ ഷമീർ ഉപരിപഠനത്തിന് നാട്ടിൽ പോകാനുമുദ്ദേശിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
സ്വകാര്യ സ്കൂളുകൾക്കും മികച്ച വിജയം
ജിദ്ദ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയില്‍ സയന്‍സ്, കൊമേഴ്സ് വിഭാഗങ്ങളില്‍ ന്യൂ അല്‍വുറൂദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മികച്ച വിജയം നേടി.
സയന്‍സ് വിഭാഗത്തില്‍ 94.6 ശതമാനം മാര്‍ക്ക് നേടി റീമ പര്‍വത്ത് ഒന്നാം സ്ഥാനവും 92.8 ശതമാനം മാര്‍ക്ക് നേടി ശബാന രണ്ടാം സ്ഥാനവും 90.8 ശതമാനം മാര്‍ക്ക് നേടി അഷ്മര്‍ വലപ്ര മൂന്നാം സ്ഥാനവും നേടി. കൊമേഴ്സ് വിഭാഗത്തില്‍ 82 ശതമാനം മാര്‍ക്ക് നേടി സന്നി മരിയ മാര്‍ട്ടിസ് ഒന്നാം സ്ഥാനവും 80 ശതമാനം മാര്‍ക്ക് നേടി റാണി യ മുഹമ്മദ് രണ്ടാം സ്ഥാനവും 76.6 ശതമാനം മാര്‍ക്ക് നേടി മുര്‍തസ നാസിര്‍ ഇസ്‌ലാം മൂന്നാം സ്ഥാനവും നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ സ്കൂള്‍ മാനേജ്മെൻറ് അഭിനന്ദിച്ചു.
ജിദ്ദ: സി.ബി.സ്.ഇ. പ്ളസ് ടു പരീക്ഷയില്‍ നോവല്‍ ഇൻറര്‍നാഷനല്‍ സ്കൂള്‍ മൂന്നാം വര്‍ഷവും മികച്ച വിജയം നിലനിര്‍ത്തി. പരീക്ഷ എഴുതിയ 18 വിദ്യാർഥികളും മികച്ച ഗ്രേഡോടെ ഉപരിപഠനത്തിന് അര്‍ഹത നേടി. നദ നജീബ്, ഷീമ മൂബിന്‍, മുഹമ്മദ് സല്‍മാന്‍ സഫര്‍ എന്നിവര്‍ എല്ലാ വിഷയങ്ങളിലും മികച്ച നിലവാരം പുലര്‍ത്തി സ്കൂള്മാനേജ്മെൻറ്, ഡയറക്ടർ ഡോ.പദ്മ ഹരിഹരന്‍, പ്രിന്‍സിപ്പൽ, മുഹമ്മദ് ഷഫീഖ്, സ്റ്റാഫ് എന്നിവര്‍ വിദ്യാർഥികളെ അഭിനന്ദിച്ചു
ജിദ്ദ: സി.ബി.എസ്.ഇ പരീക്ഷയിൽ അൽ മവാരിദ് ഇൻറർ നാഷനൽ സ്കൂൾ നൂറുമേനി വിജയം കരസ്ഥമാക്കിയതായി അധികൃതർ അറിയിച്ചു. പരീക്ഷയെഴുതിയ 67 വിദ്യാർഥികളിൽ 33 പേർക്ക് ഡിസ്്റ്റിങ്ഷനും 32 പേർക്ക് ഫസ്്റ്റ് ക്ലാസുമുണ്ട്. 95.6 ശതമാനം മാർക്ക് വാങ്ങിയ ഹസ്ന വെങ്ങശ്ശേരിയാണ് സയൻസ് സ്ട്രീമിൽ സ്കൂളിൽ ഒന്നാമത്. 88 ശതമാനം മാർക്കോടെ സൈബ ഖുർഷിദ് മോൾവി രണ്ടാം സ്ഥാനം നേടി. കൊമേഴ്സ് സ്ട്രീമിൽ 89 ശതമാനം മാർക്കോടെ മുഹമ്മദ് ആസംഅലി ഒന്നാം സ്ഥാനവും 87 ശതമാനം മാർക്ക് വാങ്ങി ഇസ്മാഈൽ അഹമ്മദ് സാലന രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർഥികളെയും അധ്യാപകരേയും സ്കൂൾ ഉടമ സാഅദ് സഅ്ദ അൽ ഹാരിസി, ചെയർമാൻ അബ്ദുൽ റഹീം ഫൈസി, പ്രിൻസിപ്പൽ അബ്ദുസമദ്, കെ.എ മാനേജർ, കെ.ടി മുഹമ്മദ് എന്നിവർ അഭിനന്ദിച്ചു.
ജിദ്ദ: സി.ബി.എസ് ഇ പന്ത്രണ്ടാം തരം പരീക്ഷയിൽ അഹ്ദാബ് സ്കൂളിൽ 41 കുട്ടികളിൽ 12 ഡിസ്റ്റിങ്ഷൻ 26 ഫസ്റ്റ് ക്ളാസ് എന്നിവയോടു കൂടി എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ചു. സയൻസ് കൊമേഴ്സ് വിഭാഗങ്ങളിലായി 41 കുട്ടികളാണ് പരീക്ഷയെഴുതിയത്. സ്കൂൾ ചെയർമാൻ സുലൈമാൻ കിഴിശ്ശേരി മാനേജർ മുഹമ്മദ് സാലിഹ് പ്രിൻസിപ്പൽ മുഹമ്മദലി മാസ്റ്റർ വൈസ്പ്രിൻസിപ്പൽ ഷംസുദ്ദീൻ ജിത്ത് എന്നിവർ വിദ്യാർഥികളേയും രക്ഷിതാക്കളേയും അധ്യാപകരേയും അനുമോദിച്ചു.
ഖമീസ് മുശൈത്ത്: അല്‍ജനൂബ് ്ഇൻറര്‍ നാഷനല്‍ സ്കൂളില്‍ സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാർഥികളും മികച്ച മാര്‍ക്കോടെ വിജയിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. പരീക്ഷ എഴുതിയ ഒമ്പത് വിദ്യാർഥികളിൽ 91 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ അനം ഖുറം (ഹൈദരാബാദ്) 93ശതമാനം ഷിസ വജീഹ് (ഡല്‍ഹി) 92ശതമാനം മെഹ്റീന്‍ സുഹൈല്‍ ഖുറൈശി മധ്യപ്രദേശ് 91.6 ശതമാനം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച വിജയം നേടിയ കുട്ടികളേയും അധ്യാപകരേയും സ്കൂള്‍ പ്രിൻസിപ്പല്‍ സിദ്ദീഖ് മാസ്റ്റര്‍ , മാനേജ്മെൻറ് കമ്മിറ്റി ചെയര്‍മാന്‍ സുബൈര്‍ ചാലിയം, സെക്രട്ടറി അബ്ദുല്‍ ജലീല്‍ കാവന്നൂര്‍ പി.ടി.എ പ്രസിഡൻറ് ഡോ. ലുഖ്മാന്‍ എന്നിവര്‍ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
