Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ പ്ല​സ്...

സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണം;ന​വ​യു​ഗം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്ക​ണം;ന​വ​യു​ഗം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നി​വേ​ദ​നം ന​ൽ​കി
cancel
camera_alt

പ്രതീകാത്മക ചിത്രം

ദ​മ്മാം: 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ മി​ഡി​ൽ ഈ​സ്​​റ്റ്​ മേ​ഖ​ല​യി​ൽ സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളെ ബാ​ധി​ച്ച പ്ര​തി​സ​ന്ധി​യി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​െൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ന​വ​യു​ഗം ക​ലാ​സാം​സ്ക്കാ​രി​ക വേ​ദി നി​വേ​ദ​നം ന​ൽ​കി. ഇ​റാ​ൻ-​അ​മേ​രി​ക്ക യു​ദ്ധ​സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം റ​ദ്ദാ​ക്കി​യ പ​രീ​ക്ഷ​ക​ൾ​ക്ക് പ​ക​രം സ്കൂ​ളു​ക​ളി​ലെ ഇ​ന്റേ​ണ​ൽ മാ​ർ​ക്കു​ക​ൾ പ​രി​ഗ​ണി​ച്ച​താ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്.

സാ​ധാ​ര​ണ പ​രി​ശീ​ല​ന ഘ​ട്ട​മാ​യി മാ​ത്രം കാ​ണു​ന്ന ഇ​ത്ത​രം പ​രീ​ക്ഷ​ക​ളി​ലെ മാ​ർ​ക്ക് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് എ​ടു​ത്ത​തും ഓ​ൺ​സ്‌​ക്രീ​ൻ മൂ​ല്യ​നി​ർ​ണ​യ​വും കാ​ര​ണം മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ലും പ്ര​തീ​ക്ഷി​ച്ച മാ​ർ​ക്ക് ല​ഭി​ച്ചി​ല്ല. ഇ​തു​മൂ​ലം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യും മാ​ർ​ക്കി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​ത് ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​വേ​ശ​ന​ത്തെ​യും സ്കോ​ള​ർ​ഷി​പ്പു​ക​ളെ​യും ബാ​ധി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്കോ പ്ര​ത്യേ​ക പാ​സി​ങ്​ സ​ഹാ​യ​മോ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ന​വ​യു​ഗം ആ​വ​ശ്യ​പ്പെ​ടു​ന്നു. കൂ​ടാ​തെ, ഡി.​എ.​എ​സ്.​എ-​സി.​ഐ.​ഡ​ബ്യൂ.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള കു​റ​ഞ്ഞ യോ​ഗ്യ​താ മാ​ർ​ക്ക് 75 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 60 ശ​ത​മാ​ന​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി കു​റ​യ്ക്ക​ണം. ഒ​രു അ​ക്കാ​ദ​മി​ക് വ​ർ​ഷം ന​ഷ്​​ട​പ്പെ​ടാ​ത്ത രീ​തി​യി​ൽ വേ​ഗ​ത്തി​ൽ ഇം​പ്രൂ​വ്‌​മെൻറ്​ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും പ്ര​ത്യേ​ക മോ​ഡ​റേ​ഷ​ൻ സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationcentral governmentcbse plus twodamamSaudi Arabia
News Summary - CBSE Plus Two students should be given concessions; Navayugam has submitted a petition to the Central Government
Next Story