Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ പ്ല​സ്...

സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​ഫ​ലം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​ഫ​ലം: വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​വേ​ദ​നം ന​ൽ​കി
cancel

ജു​ബൈ​ൽ: ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ത​ട​സ്സ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സൗ​ദി​യി​ലെ സി.​ബി.​എ​സ്.​ഇ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​ക്കാ​തി​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​െൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ഫോ​റം (ഐ.​ഒ.​എ​ഫ്) കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​ഗ​ണ​ന, മാ​ർ​ക്ക് ഇ​ള​വ്, പു​തി​യ പ​രീ​ക്ഷാ അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു.

പ്രാ​ദേ​ശി​ക സു​ര​ക്ഷാ സാ​ഹ​ച​ര്യം നി​മി​ത്തം ഷെ​ഡ്യൂ​ൾ ചെ​യ്തി​രു​ന്ന സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​ണ് കാ​ര്യ​ങ്ങ​ൾ അ​വ​താ​ള​ത്തി​ലാ​ക്കി​യ​ത്. പ​ക​രം സ്കൂ​ളു​ക​ൾ ന​ട​ത്തി​യ മൂ​ല്യ​നി​ർ​ണ​യ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റ​ദ്ദാ​ക്കി​യ വി​ഷ​യ​ങ്ങ​ളു​ടെ ഫ​ലം സി.​ബി.​എ​സ്.​ഇ നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ, ഈ ​ബ​ദ​ൽ സം​വി​ധാ​നം വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തെ പൂ​ർ​ണ​മാ​യി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളും വി​ദ്യാ​ർ​ഥി​ക​ളും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യി​ട്ടും പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ മാ​ർ​ക്ക് നി​ബ​ന്ധ​ന​ക​ൾ മൂ​ലം മാ​ത്രം മി​ക​ച്ച ക​ലാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ​ല​രും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ഡി.​എ.​എ​സ്.​എ/​സി.​ഐ.​ഡ​ബ്ല്യൂ.​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഏ​റ്റ​വും കു​റ​ഞ്ഞ യോ​ഗ്യ​താ മാ​ന​ദ​ണ്ഡം ഇ​ത്ത​വ​ണ നി​ല​വി​ലെ 75 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 60 ശ​ത​മാ​ന​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. പ്ര​ഖ്യാ​പി​ച്ച ഫ​ല​ത്തി​ൽ അ​തൃ​പ്തി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റ​ദ്ദാ​ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പു​നഃ​പ​രീ​ക്ഷ ന​ട​ത്താ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണം. ഇം​പ്രൂ​വ്മെൻറ്​ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്നും, ബ​ദ​ൽ ഫ​ല​വും പു​തി​യ പ​രീ​ക്ഷാ ഫ​ല​വും താ​ര​ത​മ്യം ചെ​യ്ത് അ​തി​ൽ മി​ക​ച്ച​ത് ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും ഐ.​ഒ.​എ​ഫ് ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി മെ​ച്ച​പ്പെ​ട്ട ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ക​ഠി​നാ​ധ്വാ​നം ചെ​യ്ത​വ​രാ​ണെ​ന്നും, പ​ല​രും ജെ.​ഇ.​ഇ മെ​യി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ലൂ​ടെ ഇ​തി​ന​കം ത​ന്നെ ത​ങ്ങ​ളു​ടെ മെ​റി​റ്റ് തെ​ളി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഐ.​ഒ.​എ​ഫ് കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ മാ​ൽ​പാ​നി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEStudentsPlus Two Result
News Summary - CBSE Plus Two Results: Petition filed seeking redressal of students' concerns
Next Story