സി.ബി.എസ്.ഇ ഗൾഫ് സഹോദയ സമ്മേളനം റിയാദിൽ സമാപിച്ചു
text_fieldsഗൾഫിലെ വിവിധ സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ 33ാമത് സമ്മേളനമായ സി.ബി.എസ്.ഇ ഗൾഫ് സഹോദയ പരിപാടി അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗൾഫിലെ വിവിധ സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരുടെ 33ാമത് സമ്മേളനമായ സി.ബി.എസ്.ഇ ഗൾഫ് സഹോദയ റിയാദിൽ സമാപിച്ചു. ശനി, ഞായർ ദിവസങ്ങളിൽ റിയാദ് റൗദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗം ഒാഡിറ്റോറിയത്തിലായിരുന്നു പരിപാടി. സൗദി ചാപ്റ്ററായിരുന്നു ഇത്തവണ സംഘാടകർ. സൗദി, ബഹ്ൈറൻ, കുവൈത്ത്, ഖത്തർ, ഒമാൻ, യു.എ.ഇ രാജ്യങ്ങളിലെ 170 സ്കൂളുകൾ സമ്മേളനത്തിൽ പങ്കെടുത്തു. നേരിട്ടും ഓൺലൈനിലുമായാണ് സേമ്മളനം ക്രമീകരിച്ചിരുന്നത്.
സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഒൗസാഫ് സഇൗദ് ഉദ്ഘാടനം ചെയ്തു. സൗദി അറേബ്യയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിനുള്ള സൗകര്യം ഒരുക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം സൗദി വിദ്യാഭ്യാസമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും അനുകൂല സമീപനമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ഫലമായി വിദ്യാഭ്യാസ മേഖലയില്‍ ഡിജിറ്റല്‍ രീതികള്‍ അവലംബിച്ചുവരുന്നത് പുതിയൊരു മാറ്റമാണ്. ഇക്കാലയളവില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിവിധ മേഖലകളില്‍ പരിശീലനവും നല്‍കിവരുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് സൗദി അറേബ്യയും തമ്മില്‍ ധാരണകള്‍ നിലവിലുണ്ട്. പുതിയ ധാരണകളില്‍ ഒപ്പുവെക്കാനിരിക്കുകയുമാണ്. കേന്ദ്രീയ വിദ്യാലയത്തിെൻറ കീഴില്‍ സ്കൂളുകളും ഐ.ഐ.ടി മാതൃകയില്‍ സ്ഥാപനങ്ങളും സൗദിയില്‍ തുടങ്ങാന്‍ ആലോചനയുണ്ട്.
477 സ്കോളര്‍ഷിപ്പുകള്‍ സൗദി സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. ഇത് ഇന്ത്യക്കാരായ വിദ്യാര്‍ഥികള്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന് അംബാസഡര്‍ പറഞ്ഞു.
അന്താരാഷ്ട്ര വിമാനസർവിസുകള്‍ മേയ് മാസത്തേക്കു നീട്ടിയതോടെ ഈ വര്‍ഷത്തെ സ്കൂള്‍ പരീക്ഷ സ്കൂളുകളില്‍വെച്ച് സാധാരണ രീതിയില്‍ നടത്താന്‍ പ്രയാസമായിരിക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്റിയാല്, സി.ബി.എസ്.ഇ ചെയര്മാന് മനോജ് അഹൂജ, സി.ബി.എസ്.ഇ ഗള്‍ഫ് സഹോദയ ചെയര്‍മാനും ഖത്തറിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ ഡോ. സുഭാഷ് നായർ, സൗദി ചാപ്റ്റര്‍ കണ്‍വീനര്‍ മിറാജ് മുഹമ്മദ് ഖാന്, ഇന്ത്യന്‍ എംബസി പ്രസ് സെക്രട്ടറി അസീം അന്‍വര്‍, റിയാദ് ഇൻറര്നാഷല് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശൗക്കത്ത് പര്‍വേസ് എന്നിവർ സംസാരിച്ചു. ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ പരീക്ഷകളിലും കായികമേളയിലും വിജയിച്ച പ്രതിഭകൾക്ക് അംബാസഡറുടെ നേതൃത്വത്തിൽ അവാർഡുകൾ സമ്മാനിച്ചു. ഞായറാഴ്ച വിവിധ രംഗങ്ങളിലെ വിദഗ്ധ കൗൺസിലർമാരായ സൂര്യ നാരായൺ ബഹദൂർ, വിജയ് ഗുപ്ത, ദേവിക എന്നിവർ ക്ലാസുകൾ നയിച്ചു. വൈകീേട്ടാടെ കോണ്‍ഫറന്‍സ് സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

