Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.ബി.എസ്​.ഇ പരീക്ഷ...

സി.ബി.എസ്​.ഇ പരീക്ഷ റദ്ദാക്കിയത്​ പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കി

text_fields
bookmark_border
സി.ബി.എസ്​.ഇ പരീക്ഷ റദ്ദാക്കിയത്​ പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കി
cancel

ദമ്മാം: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്​ സി.ബി.എസ്​.ഇ, പ്ലസ്​ ടു ഇക്ക​േണാമിക്​സ്,​ പത്താം ക്ലാസ്​ കണക്ക്​ പരീക്ഷകൾ റദ്ദാക്കിയത്​ പ്രവാസി ക​ുടുംബങ്ങളെ വെട്ടിലാക്കി. കുട്ടികൾക്ക്​ പരീക്ഷ കഴിഞ്ഞയുടൻ നാട്ടിലേക്ക്​ തിരിക്കാൻ നേരത്തെ ടിക്കറ്റ്​ എടുത്തവരും എക്​സിറ്റിൽ പോകാൻ നടപടികളെല്ലാം പൂർത്തിയാക്കിയവരുമാണ്​ കടുത്ത പ്രതിസന്ധിയിലായത്​​.

നൂറ്​ കണക്കിന്​ കുടുംബങ്ങളാണ്​ സൗദിയിൽ കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടൻ നാട്ടിലേക്ക്​ തിരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്​. ബുധനാഴ്​ച പരീക്ഷ കഴിഞ്ഞ്​ മാർച്ച്​ 30,31 തിയതികളിൽ നാടണയാൻ ഒരുങ്ങിയവരാണേറെയും. ബുധനാഴ്​ച രാത്രിയുള്ള വിമാനത്തിൽ നാട്ടിലേക്ക്​ തിരിക്കാൻ ഒരുങ്ങിയ കേരളത്തിൽ നിന്നുള്ള കവിത സുരേഷും കുടുംബവും യാത്ര നീട്ടിവെക്കാനാവാത്തതിനാൽ നിസ്സഹായതയോടെ നടണഞ്ഞു. എക്​സിറ്റ്​ അടിച്ചതിനാൽ ഏപ്രിൽ അഞ്ചിനകം സൗദി വിടേണ്ടവരാണിവർ. മകൾ പരീക്ഷ കഴിഞ്ഞ്​ സന്തോഷ​േത്താടെ വീട്ടിലെത്തിയപ്പോഴേക്കും പരീക്ഷ റദ്ദാക്കിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ്​ തങ്ങളെ തേടിയെത്തിയതെന്ന്​ അവർ പറഞ്ഞു. തീരുമാനമെടുക്കാൻ കഴിയാത്ത അവസ്​ഥയിൽ രണ്ടും കൽപിച്ച്​ നാടണയുകയാണെന്ന്​ കവിത സുരേഷ്​  പറഞ്ഞു.  ഇതു തന്നെയാണ്​ പല കുടുംബങ്ങളുടെയും അവസ്​ഥ.

ലെവി, തൊഴിലില്ലായ്​മ തുടങ്ങിയവ സൃഷ്​ടിച്ച കടുത്ത പ്രതിസന്ധി  കാരണം  മക്കളുടെ പരീക്ഷ കഴിയാൻ ​വേണ്ടി കാത്തിരിക്കുകയാണ്​ പലരും. എക്​സിറ്റ്​  അടിച്ചവരും റി എൻട്രി വിസ അടിച്ചവരും കൂടുതൽ ദിവസം ഇവിടെ നിൽക്കുന്നതുമൂലം സാമ്പത്തിക ബാധ്യതയും നിയമപ്രശ്​നങ്ങളും ഇനിയും നേരിടേണ്ടിവരുമെന്ന്​ രക്ഷിതാക്കൾ പറയുന്നു.

നാട്ടിൽ പ്രമുഖ സ്​ഥാപനങ്ങളിൽ പ്ലസ്​ ടുവിന്​ ചേരാൻ ​ഇൗ ആഴ്​ച തന്നെ പ്രവേശന പരീക്ഷക്ക്​ എത്തേണ്ടവരും നിരവധിയാണ്​. മാറ്റിവെച്ച പരീക്ഷകളുടെ തിയതി അടുത്ത ആഴ്​ച പ്രഖ്യാപിക്കുമെന്നാണ്​ സി.ബി.എസ്​.ഇ സർക്കുലറിൽ അറിയിച്ചിരിക്കുന്നത്​. ടിക്കറ്റ്​ ഉടൻ മാറ്റിയെടുക്കണമെങ്കിൽ ഏത്​ തിയതിയിലേക്ക്​ ​ എന്ന്​ അറിയണം. അതറിയാൻ ഇനിയും ഒരാഴ്​ച കാത്തിരിക്കണം. ടിക്കറ്റ്​ റദ്ദാക്കു​േമ്പാൾ വൻ നഷ്​ടം നേരിടേണ്ടി വരും. യാത്രാചെലവ്​ താങ്ങാനാവാത്തതിനാൽ പലരും കുറഞ്ഞ നിരക്കിൽ നേരത്തേ ടിക്കറ്റ്​ എടുത്തവരാണ്​. കുടുംബ സമ്മേതം നാട്ടിലേക്ക്​ പോവുന്നതിനാൽ വലിയ ബാധ്യതയാണ്​ ഇതി​​​​െൻറ പേരിൽ ഉണ്ടായത്​. സി.ബി.എസ്​.ഇ  പരീക്ഷ റദ്ദാക്കിയ വിവരമറിഞ്ഞതോടെ വലിയ ആശങ്കയിലായിരിക്കയാണ്​ കുടുംബങ്ങൾ.  

മാർച്ച്​ 31-ന്​ വീട്​ ഒഴിഞ്ഞില്ലെങ്കിൽ അടുത്ത മാസത്തെ വാടകയും  നൽകേണ്ടി വരും. ചിലകെട്ടിടങ്ങൾക്ക്​ മൂന്ന് അല്ലെങ്കിൽ ആറ്​ ​ മാസത്തെ വാടക ഒരുമിച്ച്​ അടക്കേണ്ടി വരും. പരീക്ഷ പേപ്പർ ചോർന്നതൊന്നും പറഞ്ഞാൽ സ്വദേശി ഉടമസ്​ഥർക്ക്​ തിരിയില്ല.  ഇതെല്ലാം അതിസങ്കീർണമായ അവസ്​ഥയാണ്​ സൃഷ്​ടിക്കുന്നത്​.  വീടൊഴിയുന്നതിനാൽ ദൈനം ദിനാവശ്യങ്ങൾക്കുള്ള സാധനങ്ങൾ പോലും പലരുടെ പക്കലുമില്ല.  അടിസ്​ഥാന വസ്​തുക്കൾ പാക്ക്​ ചെയ്​ത കാർഗോ അയച്ചവരുണ്ട്​. ചുരുക്കത്തിൽ  പ്രവാസികുടുംബങ്ങൾ വഴിയാധാരമാവുന്ന അവസ്​ഥയാണ്​ സംജാതമായിരിക്കുന്നത്​. ദമ്മാമിൽ മാ​ത്രം നൂറ്​ കണക്കിന്​ കുടുംബങ്ങളാണ്​ പ്രതിസന്ധിയിലായത്​. ജിദ്ദ, റിയാദ്​ തുടങ്ങിയ നഗരങ്ങളിലും സൗദിയുടെ മറ്റ്​ വിവിധ ഭാഗങ്ങളിലും ഇന്ത്യൻ സ്​കൂളുകളിൽ പരീക്ഷ ഏഴുതിയത്​ ആയിരക്കണക്കിന്​ വിദ്യാർഥികളാണ്​.

മാറ്റിവെച്ച പരീക്ഷകൾ  നാട്ടിൽ എഴുതാൻ പ്രവാസി വിദ്യാർഥികൾക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്​ ​ ഒാവർസീസ്​ ഇന്ധ്യൻ കൾച്ചറൽ സ​​​െൻറർ കേന്ദ്രസർക്കാറിന്​ നിവേദനം നൽകി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCBSE ExaminationGulf Students
News Summary - CBSE Examination Cancel Gulf Students-Gulf News
Next Story