Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​ബി.​എ​സ്.​ഇ...

സി.​ബി.​എ​സ്.​ഇ ക്ല​സ്​​റ്റ​ർ മീ​റ്റ്: അ​ത്‌​ല​റ്റി​ക്സി​ലും സ​യ​ൻ​സ് എ​ക്‌​സി​ബി​ഷ​നി​ലും നേ​ട്ട​വു​മാ​യി​ യാ​രാ സ്കൂ​ൾ

text_fields
bookmark_border
Cluster Meeting; Yara School Wins
cancel
camera_alt

സി.​ബി.​എ​സ്.​ഇ ക്ല​സ്​​റ്റ​ർ മീ​റ്റി​ൽ അ​ത്‌​ല​റ്റി​ക്സി​ലും സ​യ​ൻ​സ് എ​ക്‌​സി​ബി​ഷ​നി​ലും നേ​ട്ട​മു​ണ്ടാ​ക്കി​യ​ യാ​രാ സ്കൂ​ളി​ലെ പ്ര​തി​ഭ​ക​ൾ

റി​യാ​ദ്​: സി.​ബി.​എ​സ്.​ഇ 31ാമ​ത്​ സൗ​ദി ചാ​പ്റ്റ​ർ ക്ല​സ്​​റ്റ​ർ മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ദ​മ്മാം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന അ​ത്‌​ല​റ്റി​ക്സി​ലും എ​ക്‌​സി​ബി​ഷ​നി​ലും റി​യാ​ദ്​ യാ​ര ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. സ​യ​ൻ​സ് എ​ക്‌​സി​ബി​ഷ​ൻ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​സ്​​റ്റ​യി​ന​ബി​ൾ വേ​സ്​​റ്റ്​ ഡി​സ്പോ​സ​ൽ പ്രോ​ജ​ക്ട് അ​വ​ത​രി​പ്പി​ച്ച ടി.​കെ. നി​സ​യും സി​ദ്​​റ ത​ഹ്സീ​നും ര​ണ്ടാം സ്ഥാ​ന​വും ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ആ​ൻ​റി സ്ലീ​പ്‌ ഐ ​ബ്ലി​ങ്ക​ർ സെ​ൻ​സ​ർ അ​വ​ത​രി​പ്പി​ച്ച കെ.​എ​സ്. ല​ക്ഷ്മി, ന​ദാ​ഷ സാ​ജി​ദ്​ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ ന​വീ​ന മാ​തൃ​ക​ക​ളു​ടെ ഹ്ര​സ്വ​രൂ​പ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്ന സ​യ​ൻ​സ് എ​ക്‌​സി​ബി​ഷ​ൻ സ​ന്ദ​ർ​ശ​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി.

അ​ത്‌​ല​റ്റി​ക്സി​ൽ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് അ​ക്ര​മും 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും ദേ​വി​ക​യും ഗോ​ൾ​ഡ് നേ​ടി. മു​ഹ​മ്മ​ദ്‌ അ​ബ്​​ദു​റ​ഹ്​​മാ​ൻ 200 മീ​റ്റ​റി​ൽ വെ​ള്ളി​യും 100 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും നേ​ടി. ലോ​ങ് ജം​പി​ൽ ഫാ​ത്തി​മ വെ​ള്ളി നേ​ടി​യ​പ്പോ​ൾ ഷോ​ട്ട്പു​ട്ടി​ൽ റ​യാ​ൻ അ​ർ​ഖം വെ​ങ്ക​ല​വും മു​ഹ​മ്മ​ദ് സൈ​ഫ് 1500 മീ​റ്റ​റി​ൽ വെ​ങ്ക​ല​വും ആ​ൺ​കു​ട്ടി​ക​ളു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ വെ​ള്ളി​യും പെ​ൺ​കു​ട്ടി​ക​ളു​ടെ 4x400 മീ​റ്റ​ർ റി​ലേ​യി​ൽ വെ​ങ്ക​ല​വും നേ​ടി.

മൂ​ന്ന് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 11 മെ​ഡ​ലു​ക​ളോ​ടെ അ​തി​വേ​ഗ​ത്തി​ൽ ട്രാ​ക്കി​നെ​യും കാ​ണി​ക​ളെ​യും കോ​രി​ത്ത​രി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച​വെ​ച്ച​ത്. ടീ​മം​ഗ​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും യാ​ര സ്കൂ​ൾ മാ​നേ​ജ്മെൻറും പ്രി​ൻ​സി​പ്പ​ലും അ​നു​മോ​ദി​ച്ചു. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സ്പോ​ർ​ട്സ് മീ​റ്റി​ൽ സൗ​ദി അ​റേ​ബ്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് യാ​ര സ്കൂ​ളി​െൻറ ഫു​ട്ബാ​ൾ ടീ​മും അ​ത്‌​ല​റ്റു​ക​ളും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yara SchoolSaudi ArabiaCBSE Cluster MeetAthletics and Science
News Summary - CBSE Cluster Meet: Yara School achieved victory in Athletics and Science
Next Story