സി.ബി.എസ്.ഇ 12ാം ക്ലാസ്: ദമ്മാം സ്കൂൾ ഇത്തവണയും സൗദിയിൽ ഒന്നാമത്
text_fieldsദമ്മാം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ രാജ്യത്തെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ മുന്നിലെത്തി ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മികവിെൻറ വിജയചരിത്രം ആവർത്തിച്ചു. 98.6 ശതമാനം മാർക്ക് നേടി ആദിത് ജെയിൻ, ഉസ്മാഖാൻ എന്നിവരാണ് ഒന്നാംസ്ഥാനം പങ്കിട്ടത്്.
98.2 ശതമാനം മാർക്കോടെ അഭയ് കൃഷ്ണ സതീഷ് ബിജിയും 98 ശതമാനം മാർക്കോടെ വിഷ്ണു മേട്ടുകുറിയും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. കോമേഴ്സ് വിഭാഗത്തിൽ 97 ശതമാനം മാർക്ക് നേടിയ സ്നേഹ മറിയം ബിൻസിക്കാണ് ഒന്നാംസ്ഥാനം.
96.8 ശതമാനം മാർക്ക് നേടി അർഷിയ രാജീവും 96.6 ശതമാനം മാർക്കോടെ ഗായത്രി രാജനും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ അരുൺ കണ്ണേത്ത് 97.6 ശതമാനം മാർക്ക് നേടി ഒന്നാതെത്തിയപ്പോൾ 97.2 ശതമാനം മാർക്ക് നേടി അശ്വതി രഘുനാഥും 95.2 ശതമാനം മാർക്ക് നേടി എസ്തർ റേച്ചൽ സ്റ്റാൻസലിയും രണ്ടും മൂന്നും സ്ഥാനങ്ങളിെലത്തി. ഫിസിക്കൽ എജുക്കേഷനിൽ ആദിത് ജെയിൻ 100 ശതമാനം മാർക്കും നേടി. പരീക്ഷ എഴുതിയ 677 കുട്ടികളിൽ മുഴുവൻ പേരും 60 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയാണ് വിജയിച്ചത്.
79 കുട്ടികൾ 95 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 134 കുട്ടികൾ 95നും 90നും ഇടയിൽ മാർക്ക് നേടി. 304 കുട്ടികൾക്ക് 80 ശതമാനത്തിന് മുകളിൽ മാർക്കുണ്ട്. 24 കുട്ടികൾ മാത്രമാണ് 60 ശതമാനത്തിനും 70 ശതമാനത്തിനും ഇടയിൽ മാർക്ക് നേടിയത്.
കോവിഡ് പ്രതിസന്ധിയിൽ പരീക്ഷകൾ നഷ്ടമായ കുട്ടികൾക്ക് സി.ബി.എസ്.ഇ നിർദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് മാർക്കുകൾ നൽകിയത്. 40 ശതമാനം മാർക്ക് 12ാം ക്ലാസിലെ യൂനിറ്റ് െടസ്റ്റ്, പീരിയോഡിക് ടെസ്റ്റ്, മിഡ്ടേം പരീക്ഷ, പ്രീ ബോർഡ് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലും 30 ശതമാനം മാർക്ക് 11ാം ക്ലാസിലെ മാർക്കിെൻറ അടിസ്ഥാനത്തിലും ബാക്കിയുള്ള 30 ശതമാനം 10ാം ക്ലാസ് പരീക്ഷയിലെ പ്രധാന മൂന്ന് വിഷയങ്ങളുടെ മാർക്കിെൻറ ശരാശരി കണക്കിലുമാണ് നൽകിയിട്ടുള്ളത്.
ഇതു പ്രകാരമുള്ള മാർക്കുകൾ സി.ബി.എസ്.ഇയുടെ പ്രത്യേക പോർട്ടലിൽ സ്കൂളുകൾ എൻറർ ചെയ്യണമായിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഇത്തവണ ഫലപ്രഖ്യാപനം സി.ബി.എസ്.ഇ നടത്തിയത്. അഭിമാനകരമായ വിജയം നേടിയ കുട്ടികളെ സ്കൂൾ ഭരണസമിതി ചെയർമാൻ മുഹമ്മദ് ഫുർഖാൻ, പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ്, ഭരണ സമിതി അംഗങ്ങൾ എന്നിവർ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

