സി.ബി.എസ്.ഇ 12ാം ക്ലാസ്: ജുബൈൽ ഇന്ത്യൻ സ്കൂളിന് നൂറുമേനി
text_fieldsജുബൈൽ: ഇൗ വർഷത്തെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽ നൂറുമേനി.ആകെ പരീക്ഷ എഴുതിയ 227 കുട്ടികളും വിജയിച്ചപ്പോൾ 64 വിദ്യാർഥികൾക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. സയൻസ് വിഭാഗത്തിൽ വൈഷ്ണവി കതിയാർ 98.6 ശതമാനം മാർക്ക് നേടി ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കൗശിക് കാർത്തികേയൻ, ഫിർദൗസ് ഫാത്തിമ എന്നിവർ 97.4 ശതമാനം മാർക്കോടെ രണ്ടാംസ്ഥാനവും സുബ്ഹാര ജ്യോതിപത്ര, ദിവ്യ വിജയകുമാർ എന്നിവർ 97 ശതമാനം മാർക്കോടെ മൂന്നാം സ്ഥാനവും പങ്കിട്ടു. കോമേഴ്സ് വിഭാഗത്തിൽ ഹാരോൺ ജോൺ ജേക്കബ് 95.8 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനത്തും നബീഹ ഫാത്തിമ 95.6 ശതമാനം മാർക്ക് വാങ്ങി രണ്ടാം സ്ഥാനത്തും ദിഷാലാദ് 95 ശതമാനം മാർക്ക് നേടി മൂന്നാം സ്ഥാനത്തും എത്തി. വിജയികളെ പ്രിൻസിപ്പലും അധ്യാപകരും സ്കൂൾ മാനേജ്മെൻറും അഭിനന്ദിച്ചു.